സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഒരായുസുകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവനും ഇതിനായി നമ്മൾ ചിലവാക്കുന്നു. പണം തികയാത്തവർ ആകട്ടെ ലോൺ എടുത്തും വീടെന്ന ആഗ്രഹം പൂർത്തിയാക്കാറുണ്ട്. എന്നാൽ നമുക്കിടയിൽ ചിലരെങ്കിലും വീടുപണി പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ചവർ ഉണ്ട്. എന്താണ് ഇതിന് കാരണം?.
വീടിന് വേണ്ടി എത്ര വലിയ തുകയും ചിലവാക്കാൻ നമ്മൾ മടിക്കാറില്ല. ചിന്തയില്ലാതെ ഇങ്ങനെ പണം ചിലവാക്കുന്നത് നമ്മെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ആകും കൊണ്ട് ചെന്ന് എത്തിക്കുക. അതുകൊണ്ടാണ് പലരുടെയും വീടെന്ന സ്വപ്‌നം പണം ഇല്ലാത്തത് കൊണ്ട് പാതിവഴിയിൽ നിന്ന് പോകുന്നതും.
ആഡംബരം കാണിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് താമസിക്കുന്നതിന് വേണ്ടിയാണ് വീടെന്ന ചിന്ത എല്ലാവർക്കും ഉണ്ടാകണം. ഈ ചിന്തതന്നെ ലക്ഷക്കണക്കിന് രൂപയാണ് നിങ്ങൾക്ക് ലാഭമായി നൽകുക. ഭാവിയെ മുന്നിൽ കണ്ട് വീടിനുള്ളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ തെറ്റില്ല.
വീട് നിർമ്മിക്കുമ്പോൾ ചിലർ നിരവധി മുറികൾ ഉണ്ടാക്കാറുണ്ട്. വീട് പണി കഴിഞ്ഞാലും ആരും താമസിക്കാത്ത ഈ മുറികൾ കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. മറിച്ച് പാഴ് ചിലവ് കൂടിയാണ്. അതിനാൽ ഒരേ മുറി തന്നെ ഒന്നിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പോലെ നിർമ്മിക്കണം. ഇനി ഭാവിയിൽ കൂടുതൽ മുറികൾ ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ അതിന് ഉതകുന്ന തരത്തിൽ അടിത്തറ രൂപപ്പെടുത്താം.
ഫിനിഷിംഗിന്റെ സമയത്താണ് ആളുകളിൽ നിന്നും കൂടുതൽ പണം ചിലവാകുക. അതുകൊണ്ട് നമ്മുടെ ബജറ്റ് നോക്കി മാത്രമേ സാധനങ്ങൾ തിരഞ്ഞെടുക്കാവൂ. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ നിന്നാൽ വലിയ സാമ്പത്തിക നഷ്ടം ആയിരിക്കും നമുക്ക് ഉണ്ടാകുക. വീടിന്റെ ഡിസൈൻ തീരുമാനിച്ച് നിർമ്മിച്ച് കഴിഞ്ഞാൽ അതിന് ശേഷം വീണ്ടും പൊളിച്ച് നിർമ്മിക്കുന്നവർ നമുക്ക് ഇടയിൽ ധാരാളമാണ്. ഇത് യഥാർത്ഥത്തിൽ പാഴ് ചിലവ് ആണ്. അതുകൊണ്ട് തന്നെ ഇതിന് നിൽക്കാതിരിക്കുന്നതാണ് നല്ലത്.
Discussion about this post