വണ്ണം കുറയ്ക്കാൻ പലവിധ വഴികൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ശരീരഭാരം നിയന്ത്രിച്ച് നിർത്താനായി ഡയറ്റും വ്യായാമവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വ്യായാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്ന ഒന്നാണ് നടത്തം. എന്നാൽ, നടന്നാൽ മാത്രം വണ്ണം കുറയുമെന്ന് പറഞ്ഞാൽ, നിങ്ങൾ വിശ്വസിക്കുമോ… ശരിയായ വിധം നടന്നാൽ, അവിശ്വസനീയമായ തരത്തിൽ നിങ്ങളുടെ വണ്ണം കുറയ്ക്കാൻ സാധിക്കുമെന്നതാണ് സത്യം.
വളരെ ലളിതവും തീവ്രത കുറഞ്ഞതുമായ വ്യായാമമാണ് നടത്തം എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നാം. എന്നാൽ, വണ്ണം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണത്. കടുത്ത വ്യായാമങ്ങളിൽ നിന്നും വ്യത്യസ്തമായി, നടത്തം ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. ഇതിന് പ്രത്യേക വ്യായാമ ഉപകരണങ്ങളോ ജിമ്മുകളിൽ അംഗത്വമോ ആവശ്യമില്ല. സ്ഥിരമായ നടത്തം കാലക്രമേണെ കലോറി കത്തിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഉദാഹരണത്തിന് ഒരു ദിവസം, 30 മിനിറ്റ് നടന്നാൽ, നടത്തവും വേഗതയും അനുസരിച്ച് 150 മുതൽ 300 കലോറി വരെ കത്തിച്ചേക്കാം. അതുകൊണ്ട് തന്നെ, ഇതൊരു ശീലമാക്കി മാറ്റുക.
കലോറി കത്തിക്കുക മാത്രമല്ല, ശരീരത്തിൽ കലോറിയുടെ ഉപഭോഗം കുറയ്ക്കുന്നതും അത്യാവശ്യമാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലും നിയന്ത്രണം വച്ചാൽ മാത്രമേ കലോറി ഉപഭോഗം കുറയൂ. സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ഉയർന്ന കലോറിയുള്ള പാനീയങ്ങൾ, എന്നിവ കുറയ്ച്ചാൽ, കലോറി ഉപഭോഗം കുറയുന്നു. പ്രോട്ടീനുകൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കുറഞ്ഞ കലോറി മാത്രം ശരീരത്തിൽ എത്തുകയും , എന്നാൽ നിങ്ങളെ നിണ്ട സമയം ഊർജത്തോടെ നിലനിർത്തുകയും ചെയ്യും. എന്നൽ, ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും അമിതമായി നിങ്ങൾ കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
നടത്തത്തിന്റെ തീവ്രതയും നിങ്ങളുടെ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏത് തരത്തിലുള്ള നടത്തവും കലോറി കത്തിക്കുന്നുണ്ടെങ്കിലും തീവ്രത വർദ്ധിപ്പിച്ചാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വേഗത്തിലുള്ള നടത്തം, ഇടവേളയിൽ ഉള്ള നടത്തം എന്നിങ്ങനെ വ്യത്യസ്തമായ നടത്തങ്ങളുണ്ട്. വേഗത്തിലുള്ള നടത്തമെന്നാൽ, നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നത്ര വേഗമെന്നാണ് അർത്ഥം ഇങ്ങനെ നടക്കുമ്പോൾ നിങ്ങൾക്ക് പാടാൻ കഴിയില്ല. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് ഉയർത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മണിക്കൂറിൽ 3-4 മൈൽ അല്ലെങ്കിൽ മിനിറ്റിൽ 100 ചുവടുകൾ ലക്ഷ്യം വയ്ക്കുക. അതല്ലെങ്കിൽ ഇടവേളയെടുത്തുകൊണ്ടുള്ള നടത്തം. ഇതിൽ, രണ്ട് മിനിറ്റ് വേഗത്തിൽ നടക്കുകയും ഒരു മിനിറ്റ് വേഗത കുറച്ചു നടക്കുകയുമാണ് ചെയ്യേണ്ടത്.
നടക്കാൻ ചരിവുകൾ തിരഞ്ഞെടുക്കുക. പരന്ന ഭൂമിയിൽ നടക്കുന്നതിനേക്കാൾ, മുകളിലേക്ക് നടക്കുന്നത് നിങ്ങളുടെ ശരീരതതിന് ആയാസം വർദ്ധിക്കുന്നു. ഇത് പേശികൾക്ക് കൂടുതൽ ആയാസം ലഭിക്കാൻ സഹായിക്കുന്നു. ഇത് കൂടുതൽ തീവ്രമായ ലോവർ ബോഡി വർക്ക് ഔട്ട് നലകുന്നു.
Discussion about this post