കണ്ണൂർ: ഭൂരിപക്ഷ വർഗ്ഗീയതയാണ് അപകടം എന്നും ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ. ന്യൂനക്ഷത്തോടൊപ്പം നിൽക്കണം എന്നാണ് തന്റെ നിലപാട്. എസ്ഡിപിഐ ഉൾപ്പെടെയുള്ളവർ മതേതരപക്ഷത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസുമായി ജമാഅത്തെ ഇസ്ലാമി ഒന്നിയ്ക്കുന്നു എന്ന തരത്തിൽ കെ.മുരളീധരൻ പരാമർശം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ജോണിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ല. ഇവരുടെ വോട്ടുകൾ വാങ്ങുന്നതിലും തെറ്റില്ലെന്നാണ് പറയാനുള്ളത്. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണം. ഭൂരിപക്ഷ വർഗ്ഗീയതയാണ് അപകടം. നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകത്ത് എല്ലായിടത്തും അതാണ് അപകടം. ഇതിന് ഉദാഹരണമാണ് പാകിസ്താനും ബംഗ്ലാദേശും. രണ്ട് രാജ്യങ്ങളിലും ഭൂരിപക്ഷ വർഗ്ഗീയതയാണ് അപകടം വരുത്തിയിരിക്കുന്നത്. ഇത്രയ്ക്കും അപകടം അല്ല ന്യൂനപക്ഷ വർഗ്ഗീയത്. അതിനാൽ പിന്തുണ അംഗീകരിക്കാം.
ന്യൂനപക്ഷങ്ങൾ മതതീവ്രവാദത്തിലേക്ക് പോകരുത്. എസ്ഡിപിഐയുൾപ്പെടെ പാർട്ടികൾ മതേതര പക്ഷത്തേയ്ക്ക് വരണം. അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. പണിയെടുത്താലേ ജയിക്കുകയുള്ളൂ. ഇത് കോൺഗ്രസിന് ഓർമ്മ വേണ എന്നും സിപി ജോൺ കൂട്ടിച്ചേർത്തു.
Discussion about this post