മുംബൈ: ഇന്ത്യൻ സിനിമയിലെ താര ജോഡികളായിരുന്നു നിര്‍മ്മാതാവ് ബോണി കപൂറും നടി ശ്രീദേവിയും. ഇരുവരുടേയും പ്രണയകഥ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ വിയോഗത്തിന് ആറ് വർഷത്തിന് ശേഷവും ബോണി കപൂർ ശ്രീദേവിയുടെ ഓർമ്മകൾ പങ്കുവക്കുകയാണ്.
വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ വളര്‍ന്നവരാണ് തങ്ങൾ. എങ്കിലും വർഷങ്ങളോളം തങ്ങളുടെ ബന്ധം ശക്തമായി വളർന്നുവെന്ന് ബോണി പറയുന്നു. ഞാന്‍ ഒരു ഉത്തരേന്ത്യൻ പഞ്ചാബിയാണ്, ശ്രീ ദക്ഷിണേന്ത്യക്കാരിയാണ്. ആദ്യം എല്ലാം നല്ലതാണെന്ന് നമ്മുക്ക് തോന്നും. നിങ്ങളുടെ പങ്കാളിക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കും. എന്നാൽ കാലം പിന്നിടുമ്പോള്‍, പ്രത്യേകിച്ച് ഏഴു വർഷത്തെ ദാമ്പത്യത്തിന് ശേഷം, ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെ നിങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കാൻ തുടങ്ങും’ – ബോണി കപൂര്‍ പറഞ്ഞു.
എങ്കിലും ഞങ്ങൾക്ക് പിരിയാന്‍ കഴിയുമായിരുന്നില്ല. ഞാൻ അവളുമായി അത്രമാത്രം പ്രണയത്തിലായിരുന്നു. ഞാൻ ഇപ്പോഴും അവളുമായി പ്രണയത്തിലാണ്. എന്റെ മരണം വരെ അവളുമായി പ്രണയത്തിലായിരിക്കും.
അവളെപ്പോലെ സുന്ദരിയും പ്രിയപ്പെട്ടവളുമായ ഒരാൾ നിങ്ങളോടൊപ്പം ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അതിലും വലിയ സന്തോഷം എന്താണ്. മറ്റ് ഏതെങ്കിലും സൗന്ദര്യത്തിലേക്ക് നോക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അവളായിരുന്നു എന്‍റെ എല്ലാം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post