കൊല്ലം: കൊല്ലത്ത് രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെ കാണാതായതായി വിവരം. 15ഉം 16 ഉം വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ആണ് കാണാതായത്. അരുൺ,അഖിൽ എന്നിങ്ങനായെണ് കുട്ടികളുടെ പേരുകൾ. ഇന്ന് രാവിലെ 9 മണി മുതലാണ് ഇരുവരെയും കാണാതായത്. സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്.
വിദ്യാർത്ഥികളെ കുറിച്ചുള്ള വിശദവിവരങ്ങൾ
അരുൺ-അജികുമാർ അനില ഭവൻ, മടന്തകോട് നെല്ലിമുക്ക്,കരീപ്ര, എഴുകോൺ
ബ്ലാക്ക് പാന്റും,ചെക്ക് ഷർട്ടും ധരിച്ചിരിക്കുന്നു.
അഖിൽ-അനിലകുമാരി പറങ്കി മാംവിള വീട്, മരുതമൺ പള്ളി, പൂയപ്പള്ളി.
ബ്ലാക്കിൽ വരെയുള്ള ഷർട്ടും, ബ്ലാക്ക് പാൻസും.
Discussion about this post