തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാൽ യുഡിഎഫ് തിരിച്ചുവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെ ആയാൽ അതിന്റെ പിറകയെ താൻ പോകൂ. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമേയുള്ളൂ. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്ന് വിഡി സതീശൻ പറഞ്ഞു.
പോയവർഷത്തെ മുണ്ടകൈ ചൂരൽമല ദുരന്തം വലിയ വേദനയുണ്ടാക്കി. പുതുവർഷം തിരഞ്ഞെടുപ്പുവർഷം.ഒരു നിമിഷം പോലും പാഴാക്കിനില്ലെന്നും വിഡി സതീശൻ. പറഞ്ഞു. ഈ വർഷം പ്രതീക്ഷയുടെ വർഷമാണ്.വിശ്രമിക്കാൻ സമയമില്ലാതെ തീക്ഷണമായ പ്രയ്‌നം വേണ്ടിവരും. ദുർഭരണത്തിന് അവസാനം കുറിക്കണം. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ ഏകോപനങ്ങൾക്കും ടീം വർക്കിനും നേതൃത്വം കൊടുക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടതെന്നും ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യാനും പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താനും പുതുവർഷത്തിൽ സാധിക്കട്ടെയെന്ന് വിഡി സതീശൻ ആശംസിച്ചു. ഓരോരുത്തരുടെയും ജീവിതത്തിലെ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന വർഷം കൂടിയാകട്ടെ പുതുവർഷമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post