എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് (Uma thomas) എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ശരീരം മുഴുവനും ചലിപ്പിക്കാൻ ഉമ തോമസിന് കഴിഞ്ഞുവെന്നാണ് വിവരം. ഉമ തോമസിന്റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതുവത്സര ആശംസകളും നേർന്നിട്ടുണ്ട്.
ഇന്നലെ അബോധാവസ്ഥയിൽ നിന്നും ഉണർന്ന ഉമ തോമസ് കൈകാലുകൾ അനക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ശരീരം മുഴുവൻ ചലിപ്പിച്ചതായുള്ള വിവരം പുറത്തുവരുന്നത്. ഇതോടെ വെന്റിലേറ്ററിന്റെ സപ്പോർട്ടും, സെഡേഷനും കുറച്ചുവരികയാണെന്നും ഉമ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പുതുവത്സരത്തിലെ സന്തോഷ വാർത്ത…
സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും..
ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു..
എല്ലാവർക്കും ന്യൂ ഇയർ ആശംസകളും നേർന്നിട്ടുണ്ട്..??
പ്രാർത്ഥനകൾ തുടരുമല്ലോ.. ??
Discussion about this post