തിരുവനന്തപുരം: കേരളത്തിൽ ഇത്തവത്തെ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷ ദിനങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റുതീർന്നത്. ഈ സീസണിൽ മദ്യ വിൽപ്പനയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.
712.96 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ സമയം, 697.05 കോടി മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ തവണത്തേതിൽ നിന്നും വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് എറണാകുളത്തെ പാലാരിവട്ടം ഔട്ട്‌ലെറ്റിലാണ്. ഈ സീസണിൽ രണ്ടാം സ്ഥാനം പവർഹൗസ് ഔട്ട്‌ലെറ്റിലാണ്. ഇടപ്പള്ളി ഔട്ട്‌ലെറ്റിനാണ് മൂന്നാം സ്ഥാനം കിട്ടിയിരിക്കുന്നത്.
കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ വരെയുള്ള കണക്കാണ് ബെവ്‌കോ പുറത്ത് വിട്ടിരിക്കുന്നത്. സാധാരണ കൊല്ലം ആശ്രാമം മൈതാനത്താണ് എല്ലാ വർഷവും ഏറ്റവും കൂടുതൽ മദ്യവിൽപ്പന ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ കൊല്ലത്തെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കൊച്ചി മുന്നേറിയിരിക്കുന്നത്. ഈ സീസണിൽ തൃശൂർ ചാലക്കുടി ഔട്ട്‌ലെറ്റിലും വലിയ തോതിൽ മദ്യവിൽപ്പന നടന്നിട്ടുണ്ട്.
Discussion about this post