മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടന്മാരിൽ ഒരാളാണ് സുരേഷ് കൃഷ്ണ. വില്ലൻ കഥാപാത്രങ്ങളെ പോലെ ക്യാരക്ടർ റോളുകളും കോമഡി റോളുകളും തനിക്ക് വഴങ്ങുമെന്ന് സുരേഷ് കൃഷ്ണ തെളിയിച്ചിട്ടുണ്ട്. ഈയടുത്ത് കൺവീൻസിംഗ് സ്റ്റാർ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ സുരേഷ് കൃഷ്ണ നിറഞ്ഞു നിന്നിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ റൈഫിൾ ക്ലബ്ബ് തീയറ്ററുകളിലെത്തിയതിന് പിന്നാലെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.
ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സുരേഷ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ദാരിദ്ര്യം കണ്ടു വളർന്ന വ്യക്തിയാണ് താനെന്ന് താരം പറയുന്നു. പണം ചിലവഴിക്കുമ്പോൾ ഇപ്പോഴും അച്ഛനെ ഓർമ വരും. സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട് മേക്കപ്പ് പോലുമിട്ട് കഴിഞ്ഞ് അവസരമില്ലെന്ന് പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്. എങ്കിലും അതെല്ലാം അതിന്റെ സെൻസിൽ മാത്രമേ എടുത്തിട്ടുള്ളൂ എന്നും സുരേഷ് കൃഷ്ണ പറയുന്നു.
ആരോഗ്യത്തെ തീരെ ശ്രദ്ധിക്കാത്ത ഒരാളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ 37 വർഷത്തോളമായി ചായയും കാപ്പിയുമെല്ലാം തൊട്ടുപോലും നോക്കിയിട്ട്. നിർത്താൻ എന്താണ് കാരണമെന്നൊന്നും തനിക്കറിയില്ലെന്നും താരം വ്യക്തമാക്കി.
സിനിമയിൽ വന്ന സമയത്ത് ഏറ്റവും കൂടുതൽ അഭിനയിക്കാൻ അവസരം ലഭിച്ചത് മമ്മൂക്കയോടൊപ്പമാണ്. സിനിമയുടെ തുടക്ക കാലത്ത് തന്നെ മമ്മൂക്കയുടെ കൂടെ ഇരിക്കാൻ കഴിഞ്ഞിട്ടുള്ളയാളാണ് താൻ. അദ്ദേഹത്തിന്റെ ഭക്ഷണക്രമങ്ങളെല്ലാം കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഇവരൊക്കെ ഇത്രയും പണമുള്ളവരാണ്. കൂടെ നിൽക്കാൻ അത്രയുമധികം ജോലിക്കാരുമുണ്ട്. എന്നാൽ, പോലും കപ്പലണ്ടി പുഴുങ്ങിയതുപോലുള്ള പുഴുങ്ങിയ സാധനങ്ങളാണ്. തൊഴിലിന് വേണ്ടി മാത്രമാണ് അദ്ദേഹം ഇത്രയും ആരോഗ്യം നിലനിർത്തി പോരുന്നത്. ജിമ്മിൽ പോവുന്നയാളാണ് താൻ. ജിമ്മിൽ പോയാലും ആരോഗ്യക്രമം പ്രധാനമാണെന്ന് എല്ലാം മനസിലാക്കിയത് മമ്മൂക്കയിൽ നിന്നാണ്. മമ്മൂക്കയെ പരിചയപ്പെടുന്നതിന് മുമ്പുള്ള തന്റെ ആഹാരരീതി കേട്ടാൽ ചിലപ്പോൾ ഞൈട്ടിപോവും. ബ്രേക്ക്ഫാസ്റ്റിന് 45 ഇഡലി വരെ താൻ കഴിക്കാറുണ്ടെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.
Discussion about this post