സിനിമാ പ്രേക്ഷകര്‍ നീണ്ട നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 3. ദൃശ്യത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച വൻ വരവേൽപ്പ് തന്നെ രണ്ടാം ഭാഗത്തിനും ലഭിച്ചിരുന്നതാണ് ഈ കാത്തിരിപ്പിന് കാരണം. ദൃശ്യം 3യുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയ ലോകത്ത് സജീവമാണ്.
ദൃശ്യം 3 ഉടൻ ഷൂട്ട് തുടങ്ങുമെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ , ഇതിന് കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ. ദൃശ്യം 3 ഷൂട്ട് എന്ന് തുടങ്ങുമെന്നായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജീത്തു ജോസഫ്. ‘ഷൂട്ടൊന്നും തീരുമാനം ആയിട്ടില്ല, എഴുതി കഴിഞ്ഞില്ലല്ലോ. ലാലേട്ടൻ പറഞ്ഞത് പോലെ ഞാൻ ശ്രമിക്കുന്നുണ്ട്. അതെന്ന് നടക്കുമെന്ന് എനിക്കറിയില്ല. നടന്നാൽ നടന്നുവെന്ന് പറയാം. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. നല്ല രീതിയിൽ ഒരു സംഭവം കിട്ടിക്കഴിഞ്ഞാൽ ഞാനത് ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാഗത്തെക്കാൾ കൂടുതൽ എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.
അടുത്തിടെ മോഹൻലാലും ദൃശ്യം 3യെ കുറിച്ച് പ്രതികരിച്ചിരുന്നു. മൂന്നാം ഭാഗം വലിയൊരു ഉത്തരവാദിത്വമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സീക്വലിന് തുടർച്ച എന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം ഭാഗത്തിനായി എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കയാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
Discussion about this post