തിരുവനന്തപുരം: പിവി അൻവർ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജനങ്ങൾക്കൊപ്പം നിന്നതിനാണ് പിവി അൻവറിനെ അറസ്റ്റ് ചെയ്തതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിലെ ഹിറ്റ്‌ലറാണ് പിണറായി വിജയനെന്നും അദ്ദേഹം ആഞ്ഞടിച്ചു.
പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് പിവി അൻവറിനെ അറസ്റ്റ് ചെയ്യിച്ചത്. മന്ത്രി സ്ഥാനം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് എകെ ശശീന്ദ്രൻ. വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ലെന്നും മുരളീധരൻ വിമർശിച്ചു.
അതേസമയം, അറസ്റ്റിന് പിന്നാലെ, മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പിവി അൻവറിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. അൻവറിനൊപ്പം അറസ്റ്റിലായ ഡിഎംകെ പ്രവർത്തകരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. അൻവർ ഉൾപ്പെടെ അഞ്ച് പേരെയും ഉടൻ തവനൂർ സബ് ജയിലിലേക്ക് മാറ്റും.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ ഇന്നലെ രാത്രിയാണ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ, രൂക്ഷവിമറശനമാണ് സർക്കാരിനെതിരെ അൻവർ നടത്തിയത്. താൻ ജയിലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ പിവി അൻവർ ജീവനോടെ, തിരിച്ചു വരികയാണെങ്കിൽ ബാക്കി കാണിച്ചു തരാമെന്ന് മുഖ്യമലന്ത്രിക്ക് മുന്നറിയിപ്പും നൽകിയിരുന്നു. പിണറായി സർക്കാർ തന്നെ ഭീകരനാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post