എറണാകുളം: നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതിയിൽ ആണ് പോലീസ് നടപടി.
ഇന്നലെയാണ് നടി പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. ഇന്നലെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ ഒരു വ്യക്തി അപമാനിക്കുന്നുവെന്ന് കാട്ടി നടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെ നിരവധി വേർ നടിയെ അപമാനിച്ച് കമന്റുകൾ രേഖപ്പെടുത്തുകയായിരുന്നു. ഇതിലാണ് നടി പോലീസിൽ പരാതി നൽകിയത്. ഇതിൽ പോലീസ് ഇന്നലെ തന്നെ 30 പേർക്കെതിരെ കേസ് എടുത്തിരുന്നു. ഇതിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഐടി വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്. ഷാജിയെ വൈകാതെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് തുടർ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കും.
Discussion about this post