കോഴിക്കോട്: കർണാടക ട്രാൻസ്‌പോർട്ട് ബസിൽ 19കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ കോഴിക്കോട് പോലീസിന്റെ പിടിയിലായി.
ബസ് കോഴിക്കോട് എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സിൽ വച്ചാണ് അതിക്രമം. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഇന്നലെ വൈകിട്ടാണ് ബസ് എറാണകുളത്ത് നിന്ന് പുറപ്പെട്ടത്. 19കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം.
എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. പെൺകുട്ടിയും പ്രതിയും ഒരു സീറ്റിലായിരുന്നു ഇരുന്നത്. എടപ്പാൾ മുതൽ ഇയാൾ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. കോഴിക്കട്ടേക്ക് എത്താറായപ്പോൾ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയുമായിരുന്നു.
Discussion about this post