തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും വർഷങ്ങളായി താൻ അനുഭവിക്കുന്നുവെന്ന് നടി ഹണി റോസ്. ഇക്കാര്യങ്ങളിൽ ഇനിയും പ്രതിരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി. കുടുംബവും ഇതിലെല്ലാം ഏറെ വിഷമം അനുഭവിക്കുന്നുണ്ടെന്നും ഹണി റോസ് വ്യക്തമാക്കി.
രണ്ട് വർഷമായി സോഷ്യൽ മീഡിയയിലൂടെ ഇത്തരം അപമാനങ്ങൾ സഹിക്കുന്നു. താൻ പേര് വെളിപ്പെടുത്താതെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തിന്റെ മാനേജറാണ് തന്നെ വിളിച്ചത്. അവിടെ വച്ച് തനിക്ക് അദ്ദേഹത്തിൽ നിന്നുണ്ടായ പെരുമാറ്റം വളരെ ഷോക്കിംഗ് ആയിരുന്നു. ഇനിയൊരുക്കലും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരിപാടിക്ക് വിളിക്കരുതെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, മറ്റൊരു പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോൾ ആ ചടങ്ങിലെ വേദിയിൽ അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോൾ ഒന്ന് ഞെട്ടി.
താനും ഹണിക്കൊപ്പം ചടങ്ങിലുണ്ടെന്ന് തന്നെക്കുറിച്ച് മോശം രീതിയിൽ പറഞ്ഞുകൊണ്ട് ഒരു വീഡിയോ തലേന്ന് തന്നെ അയാൾ പുറത്ത് വിട്ടിരുന്നു. ആ വ്യക്തി പരിപാടിയിലുണ്ടെന്ന കാര്യം സംഘാടകർ തന്നോട് പറഞ്ഞിരുന്നില്ലെന്നും ഹണി റോസ് വ്യക്തമാക്കി.
അതേസമയം, സോഷ്യൽ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ പോലീസ് ഹണിറോസിന്റെ മൊഴി രേഖപ്പെടുത്തി. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലീസ് നിരീക്ഷണത്തിലാണ്. സൈബർ ആക്രമണത്തിൽ നടപടി കടുപ്പിച്ചിരിക്കുകയാണ് പോലീസ്. മോശം കമന്റിടുന്നവർക്കെതിരെ കേസെടുക്കും. താരത്തിന്റെ പരാതിയിൽ മുപ്പതോളം പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുമ്പളം സ്വദേശി ഷാജിയെന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post