ന്യൂഡൽഹി: ഇന്ന് രാത്രി കേരളത്തിൽ നിന്നും നോക്കിയാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം നേരിട്ട് കാണാം. ഇന്ന് രാത്രി 7.30ഓടെയാണ് ആകാശത്ത് തെക്ക് പടിഞ്ഞാറൻ ദിശയിൽ ബഹിരാകാശ നിലയം കാണാനാവുക. സഞ്ചരിക്കുന്ന ഒരു നക്ഷത്രത്തെ പോലെയാണ് ബഹിരാകാശ നിലയം മാനത്ത് ദൃശ്യമാവുക.
കേരളത്തിലുള്ളവർക്ക് ബഹിരാകാശ നിലയത്തെ കാണാനാവുന്ന അപൂർവമായ അവസരമാണിത്. ആകാശത്തെ ഏറ്റവും വലിയ വിസ്മയമായാണ് ശാസ്ത്രലോകം ഇതിനെ കണക്കാക്കുന്നത്. ഒരു ഫുഡ്‌ബോൾ സ്‌റ്റേഡിയത്തിന്റെ വലിപ്പമുള്ള ബഹിരാകാശ പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമാണ് ഈ പേടകത്തിനുള്ളത്. 450,000 കിലോയാണ് ഇതിന്റെ ഭാരം.
വാനനിരീക്ഷകർക്ക് ഇതൊരു സ്ഥിരം കാഴ്ച്ചയാണെങ്കിലും സാധാരണക്കാർക്ക് ഈ കാഴ്ച്ച അനിർവചനീയമായിരിക്കും. തെക്ക് പഖിഞ്ഞാറൻ ദിശയിൽ പ്രത്യക്ഷപ്പെടുന്ന ബഹിരാകാശ നിലയം പിന്നീട് വടക്ക് കിഴക്കൻ ദിശയിലേക്ക് നീങ്ങും. സുനിത വില്യംസ് ഉൾപ്പെടെ ഏഴ് ഗഗനചാരികളാണ് നിലവിൽ ബഹിരാകാശ നിലയത്തിലുണ്ട്. ഒരു സാധാരണ മൊബൈൽ ക്യാമറയിൽ ബഹിരാകാശ നിലയത്തിന്റെ ദൃശ്യം പകർത്താനാവും.
Discussion about this post