തിരുവനന്തപുരം: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി. സംസ്ഥാന സ്‌കൂൾ കലോത്സവം സമാപിക്കുന്ന പശ്ചാത്തലത്തിലാണ് അവധി നൽകിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും നാളെ അവധി ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
അവസാന ദിവസമായ നാളെ കലോത്സവം കാണുന്നതിന് വിദ്യാർത്ഥികൾക്കും അവസരം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് അവധി നൽകിയത്. എല്ലാ കുട്ടികളും നാളെ കലോത്സവം കാണാൻ എത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ആണ് അവധി. കലോത്സവത്തിന്റെ വേദികളായ സ്‌കൂളുകൾക്കും താമസസൗകര്യം ഒരുക്കിയ സ്‌കൂളുകൾക്കും വാഹനം വിട്ടുകൊടുത്ത സ്‌കൂളുകൾക്കുമെല്ലാം നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസമാണ് ഈ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നത്.
Discussion about this post