മലപ്പുറം: തിരൂരിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.
പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കായി എത്തിച്ചതായിരുന്നു ആനയെ. ഇതിനിടെ മദപ്പാട് ഉണ്ടാകുകയായിരുന്നു. ഈ സമയം ആനയ്ക്ക് മുൻപിലുണ്ടായിരുന്ന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.
ആനയ്ക്ക് മദപ്പാട് ഉണ്ടായതോടെ ആളുകൾ ചിതറിയോടി. ഇതിനിടെ നിലത്ത് വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോത്തന്നൂരിൽ നിന്ന് വന്ന വരവ് യാറത്തിനു മുന്നിലാണ് ആന ഇടഞ്ഞത്.
Discussion about this post