വീഡിയോയിലൂടെ പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തി മോതിരമണിയിച്ചതിന് പിറ്റേ ദിവസം തന്നെ കാമുകിയെ കുത്തിക്കൊന്ന് 52കാരൻ. ന്യൂജേഴ്‌സിയിൽ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ കുത്തിക്കൊന്നത്. ലൈംഗിക കുറ്റവാളിയാണ് ഇയാൾ. ഡിസംബർ 30നാണ് ഇയാൾ കൊലപാതകം നടത്തിയത്. ഇതിന് പിന്നാലെ, ഇയാൾ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
31കാരിയായ നകെറ്റ് ജാഡിക്‌സ് ട്രിനിഡാസ് മാൽഡോനാഡോയെയാണ് കൊല്ലപ്പെട്ടത്. വിവാഹാഭ്യാർത്ഥന നടത്തുന്നതിന്റെ വീഡിയോ ജോസ് മെലോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഐ ലവ് യു’ എന്നും ഇയാൾ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു. ഇത് കഴിഞ്ഞ് 24 മണിക്കൂർ പോലും കഴിയുന്നതിന് മുമ്പാണ് കാമുകിയെ ഇയാൾ കൊലപ്പെടുത്തിയത്.
കയ്യിൽ ഒരു മോതിരവുമായി ജോസ് മെലോ കാൽമുട്ടിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. യുവതി ജോസ് മെലോയെ അത്ഭുതത്തോടെ നോക്കുകയും ചുറ്റുമുള്ളവർ ഇയാളെ പ്രോത്സാഹിപ്പിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. അമ്പരന്ന് കൊണ്ട് നിന്നിരുന്നു യുവതി പതിയെ മെലോയുടെ അടുത്തേക്ക് വരികയും അയാളെ ചുംബിക്കുകയും അയാൾക്ക് നേരെ കയ് നീട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇയാൾ മോതിരം ഇട്ടു കൊടുക്കുകയും ഇരഒവരും വീണ്ടും ചുംബിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, അടുത്ത ദിവസം മാൽഡോനാഡോയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ജോസ് മെലോയെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഗ്ലാസ് കട്ടർ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
Discussion about this post