കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപ കമന്റ് രേഖപ്പെടുത്തിയ ആൾക്കെതിനെ പരാതി നൽകി പി.പി ദിവ്യ. തൃശ്ശൂർ പുത്തൂർ സ്വദേശി വിമലിനെതിരെയാണ് പരാതി നൽകിയത്. ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതി നൽകിയ വിവരം ദിവ്യ അറിയിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണെന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. സർവ്വമേഖലയിലേക്കും സ്ത്രീകൾ കടന്നുവരുന്നത് ചിലർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. ഇതേ തുടർന്നാണ് ആളുകൾ അശ്ലീലം വിളിച്ചുപറയുന്നത്. അമ്മയോടും മക്കളോടുമുള്ള ഇക്കൂട്ടരുടെ സമീപനമാണ് ഇത്തരം പ്രതികരണങ്ങളിലൂടെ വ്യക്തകാമുന്നത്. ഹണി റോസിന് കിട്ടിയ നീതി എല്ലാവർക്കും ലഭിക്കട്ടെയെന്നും ദിവ്യ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണ്…. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്…അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്..ചിലർക്കു എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്…അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നത്….. അശ്ലീല കഥകളുണ്ടാക്കി ഓൺലൈൻ ചാനൽ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ… വയറ്റ് പിഴപ്പിന് എന്തൊക്കെ മാർഗ്ഗമുണ്ട്…
അന്തസ്സുള്ള വല്ല പണിക്കും പോയി മക്കൾളുടെ വയറു നിറക്ക്.
ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ
വിമൽ
കുന്നത്തുള്ളി വീട്
S/oമണിമോൻ മകൻ
കൈപ്പറമ്പ് സെന്ററിൽ നിന്നും പുത്തൂർ എൽ പി സ്‌കൂൾ വഴി .കൈപ്പറമ്പ് തൃശൂർ.
(9544369548). (കണ്ണൂർ വനിതാ സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തു കഴിഞ്ഞു )
Discussion about this post