നാമെല്ലാം മനസിലാക്കിയതും അല്ലാത്തതുമായ ഒട്ടേറെ പ്രത്യേകതകൾ നമ്മുടെ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങൾക്കുമുണ്ട്. നമ്മെയെല്ലാം ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ചുറ്റുമുള്ള ചെടികളിലും മരങ്ങളിലും ജന്തുജീവജാലങ്ങളിലും നടക്കുന്നത്. അത്തരത്തിലൊന്നാണ് ഡിപ്ലോക്കോറി.
എന്താണ് ഡിപ്ലോക്കോറി എന്നല്ലേ.. ചെടികൾക്കിടയിലുള്ള ഡെലിവറി സിസ്സറ്റമാണ് ഇത്. മനുഷ്യരുടെയെല്ലാം ഇടയിൽ സമീപകാലത്താണ് ഓൺലൈൻ സംവിധാനങ്ങളെല്ലാം വന്നുതുടങ്ങിയത്. എന്നാൽ, ചെടികളും മരങ്ങളും ഈ ഭൂമിയിൽ ഉത്ഭവിച്ച കാലം മുതൽ തന്നെ ഈ ഡെലിവറി സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്.
ചെടികൾക്കിടയിൽ നിരവധി ഡെലിവറി പാർട്ണറുകളാണ് രപവർത്തിക്കുന്നത്. വിത്തുവിതരണമാണ് ഇവരുടെ ജോലി. കൊറിയർ സർവീസ് പോലെ തന്നെ ലോക്കൽ ഡെലിവറിയും വിദൂര ഡെലിവറിയുമെല്ലാം ഇവർ ചെയ്യുന്നുണ്ട്. ഇനി ചെടികളുടെ ഈ ഡെലിവറി പാർട്ണറുകൾ ആരാണെന്നല്ലേ… കുഞ്ഞൻ ഉറുമ്പുകൾ മുതൽ കുരങ്ങനും ആനയുമെല്ലാം ചെടികളുടെയും മരങ്ങളുടെയും ഡെലിവറി പാർട്ണറുകളാണ്.
ഇവ എങ്ങനെയാണ് വിത്തുകൾ വിതരണം ചെയ്യുന്നതെന്ന് സംശയം തോന്നാം… സാധാരണ ഒരു മരങ്ങളിൽ ഏതെങ്കിലും ഒരു ഫലം കായ്ച്ചുകഴിഞ്ഞാൽ, ഇത് പഴുത്ത് വീഴുമ്പോൾ, പല തരത്തിലുളള്ള മൃഗങ്ങളും പക്ഷികളും ഇവ കഴിക്കാനായി എത്തുന്നു. ഈ ഫലങ്ങളെ അവിടെ വച്ച് തന്നെ കഴിക്കുന്ന ചില മൃഗങ്ങൾ തങ്ങളുടെ കാഷ്ടങ്ങൾ വഴി മറ്റ് പല സ്ഥലങ്ങളിൽ ഈ വിത്തുകൾ നിക്ഷേപിക്കാം.. ഇനി കുരങ്ങുകളും പക്ഷികളും പോലെയുള്ളവ ഈ ഫലങ്ങളെ ചിലപ്പോൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിക്കുകയും ചെയ്യാറുണ്ട്. ഇതും വിത്ത് വിതരണത്തിന് സഹായിക്കുന്നു. ഇതാണ് ആദ്യത്തെ വിദൂര യാത്രയായി കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ പല സ്ഥലങ്ങളിലും ചെന്ന് വീഴുന്ന വിത്തുകൾ എലികൾ പോലെയുള്ളവ മാളങ്ങളിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇത്തരത്തിൽ കൊണ്ടുവയ്ക്കുന്ന വിത്തുകൾ മഴക്കാലമാകുമ്പോൾ മുളയ്ക്കുന്നു. ഇതെല്ലാം ലോക്കൽഡെലിവറിയുടെ കൂട്ടത്തിൽ പെടുന്നു.
ഇനി മൃഗങ്ങളും പക്ഷികളും മാത്രമല്ല, കുഞ്ഞൻ ജീവികളായ ഉറുമ്പുകളും ഡെലിവറി പാർട്ണറുകളാണ്. ജാതി മരം, കുഞ്ഞ് അപ്പൂപ്പൻ താടി മുതൽ വലിയ അപ്പൂപ്പൻതാടി മരങ്ങൾ വരെയുള്ള ചില ചെടികളുടെയും മരങ്ങളുടെയും വിതരണക്കാർ ഉറുമ്പുകളാണ്. ജാതി പത്രി പോലുള്ളവയെ പെറുക്കി സ്വന്തം മാളത്തിൽ എത്തിക്കുകയും അതിന്റെ അരിൽ മാത്രം ഭക്ഷണമാക്കി ബാക്കിയുള്ളവ ഉപേക്ഷിക്കുകയുമാണ് ഉറുമ്പുകളുടെ രീതി. കാറ്റുവഴി പറന്ന് നടക്കുന്ന അപ്പൂപ്പൻ താടിയുടെ വിത്തുകളും ഇത്തരത്തിൽ തന്നെയാണ് ഇവ കൊണ്ടുപോവുന്നത്.
Discussion about this post