കൊച്ചി; ഹണി റോസിയുടെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു.ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആൺ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിൽ ഹണി റോസിന്റെ പ്രതികരണവും ഉണ്ടായിരുന്നു. രാഹുലിന്റെ മുന്നിൽ വരേണ്ട സാഹചര്യം ഉണ്ടായാൽ താൻ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചോളാം എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഉരുളയ്ക്ക് ഉപ്പേരിപോലെ നൽകിയ ഹണിയുടെ പ്രതികരണത്തിൽ ഇതാ വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. ഹണി റോസിനോട് ബഹുമാനവും ആദരവും ആണെന്നും നാളെ അവരുടെ പുതിയ സിനിമ റേച്ചൽ റിലീസിന് ഒരുങ്ങുകയാണെന്നും അതിന് വിജയാശംസകൾ നേരുന്നുവെന്നും പറഞ്ഞാണ് രാഹുൽ ഈശ്വർ ആരംഭിച്ചത്. ഹണിറോസിന്റെ വിമർശനം പോലെ തന്നെ ഹണി റോസിനോടും ഒരുപാട് പേർക്ക് വിമർശനമുണ്ട്. അവരുടെ വസ്ത്രധാരണം പരിധികൾ കടക്കുന്നു,സഭ്യത ഇല്ലാത്തതാണ്,വൾഗർ ആംഗിളുകളിൽ നിന്നുള്ള ചിത്രങ്ങൾ, പ്രമോട്ട് ചെയ്യുന്നു എന്ന്് ഫറ ഷിബില അടക്കമുള്ള സിനിമാരംഗത്ത് നിന്നുള്ളവരുടെ വിമർശനങ്ങൾ കൂടി അവർ ശ്രദ്ധിക്കണമെന്ന് രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
അമ്പലങ്ങളിലും പള്ളികളിലും വരാത്തവർക്ക് ഡ്രസ് കോഡ് ഉണ്ടെന്നും, അത്തരം വിവാദമാണ് കഴിഞ്ഞ ആഴ്ച കഴിഞ്ഞതെന്നും,ആ ഡ്രസ് കോഡുകൾ സഭ്യതയും മാന്യതയും ഉള്ളതാകണം. സംസാരത്തിൽ മാന്യത ഉള്ളത് പോലെ ഡ്രസ് കോഡിലും മാന്യത വേണമെന്ന് പറഞ്ഞാൽ, അന്താരാഷ്ട്ര കുറ്റമായി കണക്കാക്കാനാകുമോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു. ഹണിറോസിന്റെ വസ്ത്രധാരണത്തെ കുറിച്ച് കേരളത്തിലെ,എല്ലാ ജനങ്ങൾക്കും പലരീതിയിൽ, ഉള്ള അഭിപ്രായങ്ങളും വിമർശനങ്ങളും, ഉണ്ട്. അത് ഹമിറോസ് അറിയണമെങ്കിൽ,താരത്തെ ബഹുമാനപുരസ്‌ക്കരം വിമർശിക്കുന്ന,ആളുകളെ സോഷ്യൽമീഡിയയിൽ കാണാൻ സാധിക്കും,ഈ രീതി ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്ന് രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
വസ്ത്രധാരണത്തിൽ മാന്യത എന്നത് സത്യമായ കാര്യമല്ലേയെന്ന് ചോദിച്ച രാഹുൽ ഈശ്വർ,മുഖ്യധാരാ മാദ്ധ്യമങ്ങളിൽ വരുന്ന ബഹുഭൂരിപക്ഷം കമന്റുകളും ആരെ പിന്തുണച്ച് കൊണ്ടാമെന്ന് ആരാഞ്ഞു. നിയമപ്രകാരം ലൈംഗികാധിക്ഷേപ പരാമർശം ശരിയല്ലെന്നും, ബോചെ പറഞ്ഞത് ശരിയാണെന്ന് പറയുന്നില്ല. അദ്ദേഹം മാപ്പ് പറയാൻ തയ്യാറായിരുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഹണി റോസിന്റെ ഭാഗത്ത് നിന്ന് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു,ഹണി റോസിന്റെ ഭാഗത്ത് നിന്ന് മാത്രമല്ല,അമലപോൾ,ഭാഗത്ത് നിന്നും പലരുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്ന വസ്തുത മറക്കരുതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ചുകൊണ്ട് ഹണിറോസ് ഈ കേസ് അവസാനിപ്പിക്കണമെന്നാണ് ഹണിറോസിനോടുള്ള അഭ്യർത്ഥന,ബോചെ മാപ്പ് പറയാൻ തയ്യാറാണ്. മാപ്പ് പറഞ്ഞുകൊണ്ട് കേസ് അവസാനിപ്പിക്കണം. ഇനി ബോചെയെ മൂന്ന് വർഷം ജയിലിൽ ഇടണമെന്നാണോ ഹണിയുടെ ആവശ്യം ഈ കുന്തിദേവീയുടെ പരാമർശത്തിന്റെ പേരിൽ മൂന്ന് വർഷം, ബോബി ചെമ്മണ്ണൂരിനെ ജയിലിൽ അടയ്ക്കണമെന്ന അഭിപ്രായം ഹണി റോസിനുണ്ടോ? ഒരു വ്യക്തിയുടെ മൂന്ന് വർഷം, ജീവിതത്തിൽ നിന്ന് ജയിലിൽ അടച്ച് കളയണോയെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.
മോഹൻലാൽ ഇതേ പോലുള്ള ലൈംഗികാധിക്ഷേപം,മോൺസ്റ്റർ എന്ന സിനിമയിൽ, ഹണിറോസിനോട് പറയുന്നുണ്ട്. വളരെ ചിരിച്ചുകൊണ്ട് ഹണി റോസ് കേൾക്കുന്നു. ഈ ഇരട്ടത്താപ്പ് പലപ്പോഴും സമൂഹത്തിലെ ആൾക്കാർ ചോദ്യം ചെയ്യും. ഫെമിനിസ്റ്റുകൾക്ക് നമ്മുടെ സമൂഹത്തിൽ അപ്പർഹാൻഡ് ഉണ്ടെന്ന് പറഞ്ഞാൽ പുരുഷനെ വേട്ടയാടാമെന്ന മനോഭാവം പാടില്ല.മറുഭാഗത്ത് എതിർപ്രതികരണങ്ങൾ വരുന്നത് സ്വാഭാവികമാണ്. സിനിമയിലും പൊതുസമൂഹത്തിലും നിൽക്കുന്നവർ സമൂഹത്തിൽ ചില മാന്യതകളും മര്യാദകളും,പാലിക്കണമെന്ന് രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
Discussion about this post