തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ട്രെൻഡ് ആണ് ടോവിനോ – ബേസിൽ ചമ്മൽ ക്ലബ്ബ്. ഷേക്ക് ഹാൻഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മലയാള സിനിമയിലെ നടൻമാരുടെ വീഡിയോകൾ വൈറലായാതാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ഷേക്ക് ഹാൻഡ് കൊടുക്കാൻ നടന്മാർ കൈ കൊടുക്കുന്നതും അത് കാണാതെ പോവുന്നതുമാണ് വീഡിയോകളിലുള്ളത്.
ഇപ്പോഴിതാ ഈ ചമ്മൽ ക്ലബ്ബിൽ വിദ്യഭ്യാസ മന്ത്രി ടോവിംനാ തോമസും കയറിപ്പറ്റിയിരിക്കുകയാണ്. ഇന്നലെ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സമാപന വേദിയിൽ വച്ചാണ് മന്ത്രിക്ക് രസകരമായ അനുഭവമുണ്ടായത്. വേദിയിൽ വച്ച് മന്ത്രി ആഫനടൻ ആസിഫ് അലിയ്ക്ക് കൈ കൊടുക്കുകയും എന്നാൽ, ഇത് കാണാതെ ആസിഫ് അലി നടന്ന് കസേരയിൽ പോയി ഇരിക്കുകയുമായിരുന്നു. മന്ത്രിയുടെയും ആസിഫിന്റെയും നടുവിൽ ഇരുന്നിരുന്ന ടൊവിനോ തോമസ് ഇത് കണ്ട് ചിരിക്കുകയുമായിരുന്നു. പിന്നീട് മന്ത്രി കൈ നീട്ടിയത് ടൊവിനോ ആസിഫിന് കാണിച്ചുകൊടുക്കുകയും ആസിഫ് മന്ത്രിക്ക് കൈ കൊടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. ‘ഞാനും പെട്ടു’ എന്ന കാപ്ഷനോട് കൂടിയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.
ഈ ട്രെൻഡിന്റെ തുടക്കക്കാരൻ ടൊവിനോ തോമസ് ആണ്. ഒരു സിനിമയുടെ പൂജയ്ക്കിടെ വച്ച് ആരധി ഉഴിയുമ്പോൾ തൊഴാനായി ടൊവിനോ കൈ നീട്ടുകയും ഇത് ശ്രദ്ധിക്കാതെ പൂജാരി മുന്നോട്ട് പോവുകയുമായിരുന്നു. വലിയ ട്രോളുകളാണ് ഈ വീഡിയോയ്ക്ക് ഉണ്ടായത്. ഇതിന് പിന്നാലെ, സൂപ്പർ ലീഗ് കേരള ഫുഡ്‌ബോളിനിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിൽ ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടിയെങ്കിലും അത് ശ്രദ്ധിക്കാതെ ഒരു താരം മുന്നോട്ട് പോയതോടെ, ഈ ക്ലബ്ബിൽ ബേസിലും എത്തി. ഇതിന് പിന്നാലെ ഒരു കുട്ടിക്ക് നേരെ കൈ നീട്ടിയ മമ്മൂട്ടിയും ഗ്രേസ് ആന്റണിക്ക് നേരെ കയ് നീട്ടിയ സുരാജ് വെഞ്ഞാറമ്മൂടും ഈ ചമ്മൽ ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതേ ക്ലബ്ബിലാണ് ഇപ്പോൾ മന്ത്രി വി ശിവൻകുട്ടിയും എത്തിയത്.












Discussion about this post