എറണാകുളം : ഈ കേസിന് എന്ത് അടിയന്തര പ്രധാന്യമാണ് ഉള്ളതെന്ന് ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി . ഇത് ഒരു സാധാരണ കേസ് മാത്രമാണ് . ഇതിൽ ഒരു സ്‌പെഷ്യാലിറ്റിയും ഇല്ലെന്ന് കോടതി വാക്കാൽ പറഞ്ഞു.
പൊതുസമൂഹത്തിൽ കമന്റ് നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി ആരാഞ്ഞു. ഇനി മുതൽ ശ്രദ്ധിച്ചോളാമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയുടെ മറുപടി. കമന്റ് നടത്താതെ ഹർജിക്കാരൻ ചൊവ്വാഴച വരെ ജയിലിൽ സുരക്ഷിതനായിരിക്കുമെന്നും പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു. അതിനിടെ, പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണ്ണൂർ ജാമ്യഹർജിയിൽ വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നീ വകുപ്പുകൾ ആണ് ചേർത്തിരിക്കുന്നത്. ബോബിയെ കൊണ്ടുപോയ പോലീസ് വാഹനം തടഞ്ഞ സംഭവത്തിലും കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് നടപടിക്ക് പോലീസ് ഒരുങ്ങുന്നത് .
Discussion about this post