തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പൂവാർ സ്വദേശി സുരേഷാണ് പിടിയിലായത്.
പോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്.
പണം നൽകിയവർക്ക് വ്യാജ ലെറ്റർ പാഡിൽ കത്തും നൽകിയിരുന്നു. അദാനി സീപോർട്ട് അധികൃതർ തമ്പാനൂർ പോലീസിൽ നൽകിയ പരാതിലാണ് നടപടി. കോവളം വെള്ളാറിൽ ഒരു മുറി വാടകക്കെടുത്താണ് ആളുകളെ
അഭിമുഖം നടത്തി പണം വാങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post