മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാൽ നായകനാകുന്ന മാസ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയണ പ്രവർത്തകർ. എമ്പുരാന്റെ ഡബ്ബിംഗ് പൂർത്തിയായതായാണ് റിപ്പോർട്ട്. മാർച്ച് ഇരുപത്തിയേഴിന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം തെറ്റിക്കാതിരിക്കാൻ ദ്രുതഗതിയിലാണ് ജോലികൾ പുരോഗമിക്കുകയാണ്.
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ”എമ്പുരാനിൽ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫർ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകൾ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്‌സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാൽ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തീയറ്ററിൽ കാണാനായാൽ ഗംഭീരമാകു”മെന്നും നടൻ ടൊവിനോ തോമസ് അഭിപ്രായപ്പെട്ടു.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാർച്ച് 27ന് റിലീസാകുമ്പോൾ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
സിനിമ പ്രഖ്യാപിച്ചത് മുതൽ എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ ലോകത്ത് സജീവമാണ്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം ബിസിനസ് നേടി ലൂസിഫർ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനിൽ പ്രാധാന്യം എന്ന് റിപ്പോർട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‌ഡേറ്റുകളിൽ നിന്ന് മനസിലാകുന്നത്.
Discussion about this post