നടൻ രവി മോഹനും ഭാര്യ ആരതിയും വിവാഹമോചനത്തിലേക്ക്. കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇരുവരും ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യം കാണിച്ചില്ല.
ഇതോടെ വിവാഹമോചന വാദം പുനരാരംഭിച്ചു. വിഡീയോ കോൺഫറൻസ് വഴിയാണ് ഇരുവരും കോടതിയിൽ ഹാജരായത്. ഫെബ്രുവരി 15 ലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തുന്നതായി അടുത്തിടെയാണ് രവി പ്രഖ്യാപിച്ചത്. ഈയിടെ താരം പേര് മാറ്റിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആരാധകർക്ക് തന്നെ രവി എന്ന് വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്ന് നിൽക്കുന്ന ഒരു പുതിയ അദ്ധ്യയത്തിന്റെ തുടക്കമാണിത് എന്നാണ് താരം അന്ന് വ്യക്തമാക്കിയിരുന്നത്.
Discussion about this post