തിരുവനന്തപുരം: പ്രണയിച്ച പുരുഷനെ തന്നെ മരണത്തിലേക്ക് തള്ളിവിട്ട ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് ശിഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിക്കുന്നതിൽ പ്രായം പരിഗണിക്കാനാവില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയത്.
വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവ് നിർവികാരയായി ആണ് ഗ്രീഷ്മ കേട്ടത്. വിധിന്യായം കേൾക്കുന്ന സമയത്ത് ആദ്യം കരഞ്ഞെങ്കിലും പിന്നീട് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഗ്രീഷ്മ നിന്നത്.
അതേസമയം, വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കഹ പൊട്ടിക്കരഞ്ഞു. മകനെ കൊലപ്പെടുത്തിയ കേസിലെ വിധി കേൾക്കാനായി ഷാരോണിന്റെ മാതാപിതാക്കൾ ഇന്ന് കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി എഎം ബഷീർ ആണ് മാതാപിതാക്കളെ കോടതി മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ വിധി കേൾക്കാൻ പ്രതി മാത്രം പോരാ ഈ വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കൾ കൂടി വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് അവരെ വിളിപ്പിച്ചതെന്നുമാണ് വിധി പ്രസ്താവത്തിന് തൊട്ട് മുമ്പ് ജഡ്ജി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ രണ്ടാം പ്രതിയുമായ നിർമ്മലകുമാരൻ നായർക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് അമ്മാവന് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
586 പേജുകളുള്ള ശിക്ഷാ വിധി ആയിരുന്നു കോടതി തയ്യാറാക്കിയത്.
മരണക്കിടക്കയിലും പ്രണയിനിയെ സ്നേഹിച്ചിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ഷാരോണിന് ആഗ്രഹം ഉണ്ടായിരുന്നില്ല. ജ്യൂസ് ചലഞ്ചുമായി ഗ്രീഷ്മ എത്തിയപ്പോൾ ഷാരോണിന് സംശയം തോന്നി. ഇതേ തുടർന്നാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. ഷാരോണിന് പരാതിയുണ്ടോ ഇല്ലെയോ എന്നത് ഇവിടെ പരിഗണിക്കില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.
Discussion about this post