തിരുവനന്തപുരം : സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഷാരോൺ വധക്കേസ് സമൂഹത്തിന് നൽകുന്നത് എന്ന് കോടതി. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ഇത്തരം കേസിൽ പരാമാവധി ശിക്ഷ നൽകരുത് എന്ന് നിയമം ഒന്നുമില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ പ്രതിയുടെ പ്രായം കണക്കിൽ എടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിക്ക് പ്രതിയുടെ പ്രായം മാത്രം കണ്ടാൽ പോരാ. കുടുംബത്തിന്റെ വിഷമവും കാണേണ്ടതുണ്ട്. അതുകൊണ്ടാണ് ഷാരോണിന്റെ കുടുംബത്തെ കോടതിക്ക് അകത്തേക്ക് വിളിച്ചത്. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നതെന്നും ശിക്ഷ വിധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാൻ സാധിക്കില്ല. കാരണം ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തു. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ആദ്യം ജ്യൂസ് ചലഞ്ച് പിന്നീട് കൊലപാതകം. മരണക്കിടക്കയിലും പ്രണയിനിയെ ഷാരോൺ സ്‌നേഹിച്ചിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ഷാരോണിന് ആഗ്രഹം ഉണ്ടായിരുന്നില്ല. ജ്യൂസ് ചലഞ്ചുമായി ഗ്രീഷ്മ എത്തിയപ്പോൾ ഷാരോണിന് സംശയം തോന്നി. ഇതേ തുടർന്നാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. ഷാരോണിന് പരാതിയുണ്ടോ ഇല്ലെയോ എന്നത് ഇവിടെ പരിഗണിക്കില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.
Discussion about this post