മലപ്പുറം: സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഉചിതം എന്നും അദ്ദേഹം പറഞ്ഞു. മെക് സെവൻ വ്യായാമത്തിനെതിരെ മലപ്പുറം കുഴിമണ്ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ പുരുഷന്മാരെ കാണുന്നതിനും ഇടപഴകുന്നതിനും സ്ത്രീകൾ ചില നിയമങ്ങൾ പാലിക്കണം. ഇതാണ് ഇസ്ലാം മതം അനുശാസിക്കുന്നത്. വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നുകാണിക്കുകയാണ്.
സ്ത്രീ പുരുഷനും കാണുന്നതും നോക്കുന്നതും ഹറാമാണ്. ഇതാണ് മതനിയമം. ഇത് തെറ്റിക്കുന്ന സാഹചര്യം ഇവിടെ ഒരുക്കി നൽകുകയാണ് ചിലർ ചെയ്യുന്നത്. പണ്ട് കാലത്ത് സ്ത്രീകൾ മതനിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നു. മതവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ല. ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞു എന്നും കാന്തപുരം പറഞ്ഞു.
Discussion about this post