ജെറുസലേം: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യൻ താനാണെന്ന് വ്യക്തമാക്കി ഹമാസ് ഭീകരരുടെ പക്കൽ നിന്നും മോചിതയായ ഇസ്രായേലി വനി ഇമിലി ദമാരി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇമിലി സ്വതന്ത്രയായതിന്റെ സന്തോഷം പ്രകടമാക്കിയത്. തന്റെ ഇഷ്ടജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നുവെന്നും ദമാരി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ദമാരി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
സ്‌ന്‌ഹേം, സ്‌നേഹം, സ്‌നേഹം. ഞാൻ എന്റെ ഇഷ്ടപ്പെട്ട ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. എല്ലാവർക്കും നന്ദി. കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. സന്തോഷം കൊണ്ട് ഹൃദയം പൊട്ടുന്നത് പോലെ തോന്നുന്നു. നന്ദി. നന്ദി. നന്ദി. ഈ ലോകത്ത് ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ്- ഇമിലി ദമാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിനൊപ്പം മൂന്ന് വിരലുകൾ മാത്രം അടങ്ങിയ ഇമോജിയും ഇമിലി ദമാരി ഉൾപ്പെടുത്തിയിട്ടുണ്ട്. നഷ്ടമായ വിരലുകളെ സൂചിപ്പിച്ചുകൊണ്ടാണ് ഈ ഇമോജി.
2023 ഒക്ടോബർ ഏഴിനാണ് ദമാരി ഉൾപ്പെടെയുള്ളവരെ ഹമാസ് ഭീകരർ ബന്ദികളാക്കിയത്. തടവിലാക്കപ്പെട്ടതിന് പിന്നാലെ ഹമാസ് ഭീകരർ നടത്തിയ വെടിവയ്പ്പിൽ ദമാരിയ്ക്ക് തന്റെ കൈവിരലുകൾ നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ 15 മാസമായി ഹമാസിന്റെ തടങ്കലിൽ ആയിരുന്നു ദമാരി.
Discussion about this post