തിരുവനന്തപുരം : യുവതി കുത്തേറ്റ് മരിച്ച നിലയിൽ . കായംകുളം സ്വദേശി ആതിരയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ച നലിയിൽ കണ്ടത്. ആതിരയുടെ സ്‌കൂട്ടറും വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട്.
ആതിരയുടേത് കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പോലീസിൽ തിരച്ചിൽ തുടങ്ങി. സംഭവ നടന്ന ദിവസം യുവാവ് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതിൽ ചാടിയാണ് അക്രമി വീടിനുള്ളിലേക്ക് കയറിയതെന്ന് പോലീസ് പറഞ്ഞു. രാവിലെ എട്ടരക്ക് മകനെ സ്‌കൂളിൽ പറഞ്ഞയച്ചപ്പോൾ ആതിര വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം.
Discussion about this post