കോഴിക്കോട്: താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിനെ മാനസികാരോഗ്യ കേന്ദ്രത്തിസേക്ക് മാറ്റി.അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ് ശനിയാഴ്ച ഏകൻ മകൻ ആയ 24 കാരൻ ആഷിഖ് വെട്ടിക്കൊന്നത്.മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയത് എന്നായിരുന്നു ആഷിഖ് പറഞ്ഞത്. ലഹരിക്ക് അടിമയായ ആഷിഖ് മുമ്പ് രണ്ടുതവണ സുബൈദയെ കൊല്ലാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകൻ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്. മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പ്ലസ്ടുവിന് ശേഷം ഓട്ടോമൊബൈൽ കോഴ്‌സ് പഠിക്കാൻ കോളേജിൽ ചേർന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു. ഇടയ്ക്ക് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്ന ആഷിക്കിനെ ഒരുതവണ നാട്ടുകാർ പിടിച്ച് പോലീസിലും ഏൽപ്പിച്ചിട്ടുണ്ട്. കുറച്ചു നാൾ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സയിലും കഴിഞ്ഞിരുന്നു. ബംഗളൂരുവുലായിരുന്ന ആഷിക്ക് ഒരാഴ്ച മുൻപാണ് വീട്ടിലെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കുവാൻ ആണെന്ന് പറഞ്ഞു കൊടുവാൾ വാങ്ങിക്കുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു.
Discussion about this post