തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഗ്രീഷ്മയെ കാണാൻ അച്ഛനും അമ്മയും എത്തിയതായാണ് റിപ്പോർട്ട്. മകളുടെ അവസ്ഥ കണ്ട് ഗ്രീഷ്മയുടെ അമ്മ ഒരുപാട് കരഞ്ഞിരുന്നു. എന്നാൽ, അപ്പോഴും ഗ്രീഷ്മയ്ക്ക് ഒരു തരത്തിലുള്ള കുലുക്കവുമുണ്ടായിരുന്നില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.
ഈ തൂക്കുകയർ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. ഇക്കാര്യം ജയിലിലെ പലരോടും ഗ്രീഷ്മ പറഞ്ഞതായും ജയിലിലെ ഉദ്യോഗസ്ഥർ പറയുന്നു.
ആദ്യകാലത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, മേൽക്കോടതികളിൽ അപ്പീൽ പേവാനും രാഷ്ട്രപതിക്ക് ദയാ ഹർജിയ്ക്കും ഉൾപ്പെടെ സാധ്യതയുള്ളതിനാൽ, ഇപ്പോൾ മറ്റ് പ്രതിളോടൊപ്പം സാധാരണ ജയിലുകളിലാണ് പാർപ്പിക്കാറ്. എന്നാൽ, ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കും.
അഞ്ച് പേരുടെ സെല്ലിൽ ആണ് ഗ്രീഷ്മയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. ഈ പ്രതികളിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേരും പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഒരാളുമാണ്. ജയിലിൽ എത്തിയ ഗ്രീഷ്മയെ ഇതുവരെ ജോലികൾ ഏൽപ്പിച്ചിട്ടില്ല. ഭക്ഷണപ്പുരയിലോ പാവയോ കരകൗശല വസ്തുക്കളോ നിർമ്മിക്കുന്നിടത്തോ തയ്യൽ യൂണിറ്റിലോ ആയിരിക്കും ജോലി. ഗ്രീഷ്മയുടെ താത്പര്യം കൂടി ആരാഞ്ഞ ശേഷമായിരിക്കും നിയോഗിക്കുക
വിചാരണ കോടതിലുടെ വിധിക്ക് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവർക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം.
Discussion about this post