കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. രാധ എന്ന വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.തോട്ടത്തിൽ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.
വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.
കഴിഞ്ഞ ആഴ്ച വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടിയിരുന്നു. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
Discussion about this post