തിരുവനന്തപുരം: ഗ്രീഷ്മ ചതിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ബന്ധം വേർപെടുത്തുകയായിരുന്നുവെന്ന് മുൻ കാമുകൻ. ക്ഷേത്രത്തിൽവച്ചാണ് ഗ്രീഷ്മയെ കണ്ടതും പ്രണയത്തിൽ ആയതും. ഗ്രീഷ്മയുടെ മാമൻ പലപ്പോഴായി വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടല്ലോ എന്നതോർത്ത് വിഷമം ഉണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിൽവച്ചാണ് ഗ്രീഷ്മയെ ആദ്യമായി കണ്ടത്. പിന്നീട് പ്രണയത്തിലായി. എന്നാൽ ഇതിനിടെ ഗ്രീഷ്മ ചതിക്കുമെന്ന തോന്നൽ എനിക്ക് ഉണ്ടായി. ഇതോടെ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ബന്ധം പൂർണമായി ഒഴിവാക്കാൻ ഗ്രീഷ്മ തയ്യാറായിരുന്നില്ല. സുഹൃത്തുക്കളായി തുടരാം എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്. ഗ്രീഷ്മയുട അമ്മാവൻ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കൂട്ടിലിട്ട് വളർത്തുന്നത് പോലെയാണ് ഗ്രീഷ്മയെ വളർത്തിയിരുന്നത്. അവൾ വെറെ ലെവൽ ആണെന്ന് സുഹൃത്തുക്കൾ പറയുമായിരുന്നു. പഠിച്ച് ഐഎഎസോ, ഐപിഎസോ ആകുമെന്നാണ് കരുതിയിരുന്നത്. ഗ്രീഷ്മ ഐഎഎസ് കോച്ചിംഗിന് പോയിരുന്നു. അന്ന് ഞാനാണ് ബൈക്കിൽ കൊണ്ടുവിടാറുള്ളത്. സ്‌കൂട്ടറിൽ നിന്നും വീണതോടെയാണ് ഗ്രീഷ്മയുടെ പല്ല് പോയത്. ആളുകൾ പറയുന്നത് പോലെ ഞങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല.
സൈനികനുമായി വിവാഹം ഉറപ്പിച്ചത് അറിഞ്ഞിരുന്നു. നന്നായി ഇരിക്കട്ടെ എന്നാണ് വിചാരിച്ചത്. ഷാരോണിനെ കൊലപ്പെടുത്തിയ സംഭവം വിഷമിപ്പിച്ചു. ഗ്രീഷ്മയെ സ്‌നേഹിച്ച ശേഷം മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കാൻ പോലും ഭയമാണ്.
Discussion about this post