തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ്വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽമദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.
62 കമ്പനികളുടെ 341 ബ്രാന്റുകൾക്ക് വില വർധിക്കും. അതേസമയം വില കുറയ്ക്കാനുംതീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്കാണ് വില കുറയുക. ബവ്കോയുടെനിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്നജവാൻ മദ്യത്തിന് 650 രൂപയായി. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.
2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി 4% വർധിപ്പിച്ച സർക്കാർ, 2023–24ലെ ബജറ്റിൽസെസും ഏർപ്പെടുത്തിയിരുന്നു. 500–999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നുമുകളിലേക്കു വിലയുള്ള കുപ്പിക്കു 40 രൂപയുമാണു സെസ്.
Discussion about this post