ന്യൂഡൽഹി: സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട കരാർ പുതുക്കി ഇന്ത്യയും ഇന്തോനേഷ്യയും. ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് കരാർ പുതുക്കാൻ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കോസ്റ്റ്ഗാർഡുകൾ തീരുമാനിച്ചത്. ഇതിന്റെ ഫലമായി കരാർ മൂന്ന് വർഷം കൂടി തുടരും. ഇന്തോ- പസഫിക് മേഖലയിലെ സുരക്ഷയും സ്ഥിരതയുമാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ദിവസം ആയിരുന്നു ഇരു രാജ്യങ്ങളിലെയും കോസ്റ്റ്‌ഗോർഡ് ഡൽഹിയിൽ യോഗം ചേർന്നത്. രണ്ടാമത് ഉന്നതല യോഗമായിരുന്നു ഇത്. സമുദ്ര മേഖലയിലെ പരിശോധന, രക്ഷാപ്രവർത്തനം എന്നിവയിൽ ഇരു സേനകളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നത കാര്യമായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഇതിന് പുറമേ മലിനീകരണം, നിയമനിർവ്വഹണം എന്നിവയും ചർച്ചാ വിഷയമായി.
ഇന്തോ- പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കണമെന്ന വിലയിരുത്തലിൽ ആയിരുന്നു യോഗം എത്തിയത്. ഇതോടെ കരാർ പുതുക്കാമെന്നതിൽ തീരുമാനം ആകുകയായിരുന്നു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പ്രമേശ് ശിവമണി, ഇന്തോനേഷ്യൻ കോസ്റ്റ് ഗാർഡ് ചീഫ് വൈസ് അഡിമിറൽ ഇർവൻഷ്യ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു യോഗം. പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യൻ കപ്പലായ ഷൗനകിനെ ജക്കാർത്തയിൽ വിന്യസിച്ചിട്ടുണ്ട്.
Discussion about this post