പ്രയാഗിന്റെ മണ്ണിൽ പുണ്യം ചൊരിഞ്ഞും പാപങ്ങൾ കഴുകിയും,മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതാകുന്ന പുണ്യഭൂമിയിലേക്ക് ലോകത്തിന്റെ നാനാദിക്കിൽ നിന്നും സനാതന ധർമ്മംജീവിതചര്യയാക്കിയവർ ഒഴുകിയെത്തുന്നു. ഈ ശുഭവേളയിൽ മഹാമണ്ഡലേശ്വരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളിയായ സ്വാമി ആനന്ദവനം ഭാരതി. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ നാഗസന്യാസി സമൂഹമായ ശ്രീ പഞ്ച് ദശനാം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ 13 അഖാഡകളിൽ ഏറ്റവും പ്രമുഖമായ സ്ഥാനം ഉള്ള സന്യാസി സമൂഹമാണ് ജൂന അഖാഡയ്ക്ക്.
തനിക്ക് കൈവന്ന ഈ നിയോഗത്തിലൂടെ, ധർമ്മ പ്രചരണവും ധർമ്മ സംരക്ഷണവും കേരളം കേന്ദ്രമാക്കി ദക്ഷിണഭാരതത്തിലുടനീളം വ്യാപിപ്പിക്കാനാണ് ആനന്ദവനം ഭാരതി സ്വാമികളുടെ തീരുമാനം. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു സന്യാസ സംസ്‌കാരമോ,ഹിന്ദുസംസ്‌കൃതിയെ മാനിക്കുന്ന ഒരു പൊതു അവസ്ഥയോ ഇല്ലാത്ത ഒരു സമീപനമാണ്.ഹിന്ദുസംസ്‌കൃതിയെ ശക്തിപ്പെടുത്തുന്നതിനും,സന്യാസിമാരെ മാനിക്കുന്നതിനും,പറ്റിയ ഒരു ഭൂമിയായിട്ട് കേരളത്തെ മാറ്റുക എന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നിയോഗം ഏറ്റെടുക്കുന്നതെന്ന് ആനന്ദവനം ഭാരതി സ്വാമികൾ ബ്രേവ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
കുംഭമേളയ്ക്കിടെ അഖാഡയുടെ സഭാപതി ശ്രീ മഹന്ത് പ്രേംഗിരിയുടെ നേതൃത്വത്തിലാണ് ആനന്ദവനം ഭാരതി സ്വാമികളുടെ അഭിഷേക ചടങ്ങുകൾ നടന്നത്. ജൂനാ പീഠാധീശ്വർ അവധോശാനന്ദഗിരിയാണ് ആനന്ദവനം ഭാരതി സ്വാമികളുടെ അഭിഷേകചടങ്ങുകൾ നടത്തിയത്. ജൂനാ അഖാഡയുടെ കേരളത്തിലെ ശാഖയായ കാളികാപീഠാധിപതിയാണ് നിലവിൽ ആനന്ദനവനം ഭാരതി. 2001 ൽ യാദൃശ്ചികമായി പ്രയാഗിലെ കുംഭമേളയിലേക്ക് എത്തിപ്പെട്ടതാണ് തന്റെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകളിൽ ഒന്നായതെന്ന് ആനന്ദനവനം ഭാരതി സ്വാമികൾ പറയുന്നു. ഈ സമയത്താണ് ഉത്തരഭാരതത്തിലെ സന്യാസിമാരുടെ ഇടയിലേക്ക് വരുന്നത്. അന്ന് തനിക്ക് കുംഭമേളയെ കുറിച്ച് ആഴമായ അറിവുണ്ടായിരുന്നില്ല. പിന്നീട് തുടർന്നുള്ള കുംഭമേശകളിൽ എല്ലാത്തിലും പങ്കെടുക്കുകയും, ക്രമേണ അഖാഡയിൽ ദീക്ഷ സ്വീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ദീക്ഷ സ്വീകരിച്ചതിന് ശേഷം അഖാഡയിലെ പ്രവർത്തനങ്ങളും മറ്റുമായി വരികയായിരുന്നു. ഈവർഷത്തെ കുംഭമേളയിലാണ്, കേരളത്തിൽ നിന്നും ഒരു ശിബിരവും മറ്റും വരുന്നത്. അങ്ങനെ വരുന്ന സമയത്താണ് അഖാഡയെ നയിക്കുന്ന പദവിയിലേക്ക് പരിഗണിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
നമ്മളെ സംബന്ധിച്ചിടത്തോളം ശ്രമിച്ചാൽ കേരളത്തിൽ എന്തും നടക്കും, എന്നൊരു അനുഭവമാണ് ഉള്ളത്. ഇപ്പോൾ കുംഭമേളയെ സംബന്ധിച്ചിടത്തോളം ഈ ശിബിരത്തിന്റെ കാര്യമാണെങ്കിലും മുൻപൊക്കെയുള്ള കുംഭമേളയിൽ പത്തോ ഇരുന്നൂറോ പേരാണ് പങ്കെടുത്തിരുന്നത്. ഇത്തവണ ചെറിയ സംവിധാനം ഒരുക്കിയപ്പോൾ, ആയിരം പേരോളം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇത്തവണ ശിബിരത്തിൽ മാത്രം,മേള തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോഴേക്കും, ദിവസേന നൂറ് പേരെങ്കിലും എത്തുന്ന സ്ഥിതിയായി. വലിയൊരു ശതമാനം പേരും ശിബിരത്തിൽ താമസിക്കുന്നവരും അല്ലാവരുമുണ്ട്. ഇതിലും എത്രയോ ഇരട്ടി ഇവിടെ വന്നുപോകുന്നുണ്ടെന്നും അദ്ദേഹം ബ്രേവ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തിലേറെ പേർ കേരളത്തിൽ നിന്ന് മാത്രം എത്തിയിട്ടുണ്ടെന്നും വിദേശരാജ്യങ്ങളിൽ നിന്ന് പോലും മലയാളികൾ കുംഭമേളയിൽ പങ്കെടുക്കാനായി താത്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post