തിരുവനന്തപുരം; പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരണപ്പെട്ട സംഭവം ആഘോഷിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ വിമർശനം ശക്തം. സോഷ്യൽ മീഡിയയിലൂടെയാണ് അപകടത്തെ ആഘോഷിക്കുന്ന ചാനലുകൾക്കെതിരെ ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ആര്യാ ലാൽ എഴുതിയ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് പലരും തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്. മറ്റൊരു മരണവും റിപ്പോർട്ട് ചെയ്യുമ്പോലെയല്ല മാപ്രകളുടെ കുംഭമേളയിലെ മരണ വിവരണം. അതിന് ഒരു തത്സമയത്തിൻ്റെ കളിയാവേശമുണ്ട്. ഈ വിവരണങ്ങളിൽ പതിഞ്ഞ താളങ്ങളില്ല. ശോകശ്ചവി കലർന്ന ശബ്ദ നിയന്ത്രണങ്ങളില്ല. വിമർശനങ്ങളോടെ, പരപുച്ഛത്തിൻ്റെ ആവേശക്കൊടുമുടി കയറിയിട്ട് മരണം മുപ്പതായിച്ചുരുങ്ങിയതിൻ്റെ, ഇനിയും സ്നാനം മുടങ്ങാത്തതിൻ്റെ നിരാശയിൽക്കൂടി അറുപത് പേരുടെ പരിക്കിൻ്റെ ‘പ്രതീക്ഷ’യിൽ അത് അവസാനിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുറിപ്പിൻ്റെ പൂർണരൂപം
“വിരുന്നു ഭവനങ്ങളിൽ പോയില്ലെങ്കിലും വിലാപ ഭവനങ്ങളിൽ പോകണം” എന്നൊരു ബൈബിൾ വാക്യമുണ്ട്. കുംഭമേളയിലേക്ക് മലയാള മാധ്യമങ്ങളും പോയിരിക്കുന്നു! അവരും കാത്തിരിക്കുകയായിരുന്നു. നേരത്തെ തീ പടർന്നപ്പോൾ ഒന്നുണർന്നതാണ്. അന്നത് പെട്ടന്നണഞ്ഞ് അവരുടെ പ്രത്യാശയെ കെടുത്തിക്കളഞ്ഞു. ഇപ്പോൾ കാത്തിരിപ്പിന് താല്കാലികാശ്വാസം കിട്ടിയിരിക്കുന്നു. മറ്റെല്ലാം മറച്ചുവച്ച് മരണമാഘോഷിക്കാൻ എന്തൊരുത്സാഹമാണ്. സത്യത്തിൽ അഘോരികളല്ല ശവം ഭക്ഷിക്കുന്നത്.
മറ്റൊരു മരണവും റിപ്പോർട്ട് ചെയ്യുമ്പോലെയല്ല മാപ്രകളുടെ കുംഭമേളയിലെ മരണ വിവരണം. അതിന് ഒരു തത്സമയത്തിൻ്റെ കളിയാവേശമുണ്ട്. ഈ വിവരണങ്ങളിൽ പതിഞ്ഞ താളങ്ങളില്ല. ശോകശ്ചവി കലർന്ന ശബ്ദ നിയന്ത്രണങ്ങളില്ല. വിമർശനങ്ങളോടെ, പരപുച്ഛത്തിൻ്റെ ആവേശക്കൊടുമുടി കയറിയിട്ട് മരണം മുപ്പതായിച്ചുരുങ്ങിയതിൻ്റെ, ഇനിയും സ്നാനം മുടങ്ങാത്തതിൻ്റെ നിരാശയിൽക്കൂടി അറുപത് പേരുടെ പരിക്കിൻ്റെ ‘പ്രതീക്ഷ’യിൽ അത് അവസാനിക്കുന്നു.
“ലോകോത്തര ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നുവെന്ന യു.പി സർക്കാരിൻ്റെ വാദത്തിൻ്റെ മുഖത്തേറ്റ ശക്തമായ പ്രഹരമാണിത്” എന്നാണ് മാപ്രകൾ പറയുന്നത്. മക്കയിലെ മുൻ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ആരെങ്കിലും അതു “സൗദിയുടെ മുഖത്തേറ്റ ശക്തമായ പ്രഹരമാണ്” എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടാവുമോ? ഉണ്ടാവില്ല. അങ്ങനെ ഉണ്ടാവാൻ പാടില്ല. മാപ്രകൾ ആ മര്യാദ കുംഭമേളയോട് കാണിക്കുകയില്ല. കാണിക്കരുത്! ഈ രാജ്യത്തിൻ്റെ അതി തീവ്ര വർഗീയവൽക്കരണത്തിന് സ്തുതിയും സ്തോത്രവും മാപ്രകൾക്കുള്ളതാണ്. എന്തൊരു നീചത്വമാണ്. മാപ്രകൾ വെറും മാപ്രകൾ മാത്രമല്ല ”ശപ്ര”കൾ കൂടിയാണ്… ശവത്തെ പ്രാപിക്കുന്നവർ.
ഉത്തരപ്രദേശിൻ്റെ ഇപ്പോഴത്തെ ഭരണകൂടത്തിന് കുമാരനാശാൻ്റെ ‘നളിനി’യുമായി ചെറുതല്ലാത്ത ഒരു സാമ്യമുണ്ട്. അതിലാണ് ‘നല്ല ഹൈമവതഭൂവിൽ ഏറെയായ്ക്കൊല്ലമങ്ങരൊരു വിഭാത വേളയിൽ,ഉത്ഭുല്ല ബാലരവി പോലെ കാന്തിമാനായ ഉല്ലാസവാനായ ഒരു യുവയോഗി’യെ നായകനായി അവതരിപ്പിക്കുന്നത്. ഹൈമവതഭൂവിൽ ആ വിഭാതവേള ഇപ്പോഴാണെത്തിയത്. ഇപ്പോഴാണ് ആ ‘യുവ യോഗി’ അവിടെയുള്ളത്. ഓതി നീണ്ട മുടിയും നഖങ്ങളുമൊന്നുമില്ലെങ്കിലും അയാളും ബാലരവി തന്നെ;യോഗി ആദിത്യനാഥ്. ആ തീരുമാനങ്ങളുടെ കണിശതയും വേഗതയുമാണ് മഹാകുംഭമേളയെ കേടറ്റതാക്കുന്നത്. നാല്പതുകോടിയുടെ തിരക്കിനിടയിൽ മുപ്പതു മരണങ്ങൾ ദുഃഖകരമാണെങ്കിലും സംഘാടന മികവിനെ ഇകഴ്ത്താൻ അതു മതിയാവില്ല. സ്നാനം മുടങ്ങിയില്ല.പക്ഷെ ശവം കൊതിച്ചിരിക്കുന്ന കഴുകൻമാർക്ക് പ്രാർത്ഥിക്കാൻ കാരണങ്ങളുണ്ട്. ഒരു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഗൂഢാലോചനയോ അട്ടിമറിയോ കണ്ടുപിടിക്കപ്പെട്ടാൽ നിയമത്തിൻ്റെ വണ്ടി ഇഴഞ്ഞെത്തും മുന്നെ നീതിയുടെ തോക്കു ഗർജിക്കുന്നതാണ് യു.പിയിലെ യുവയോഗിയുടെ പതിവ്. ആ ഒച്ചയ്ക്ക് രാജ്യം കാത്തിരിക്കുന്നു.
NB: ഗംഗയിൽ മുങ്ങുന്ന ആ നാല്പതു കോടിയും മടക്കമാഗ്രഹിക്കാതെ മരണമിശ്ചിക്കുന്നവരാണ്. അവിടെ മരിച്ചാൽ പുണ്യം എന്നു കരുതുന്നവർ. ആ മുപ്പതും അങ്ങനെ തന്നെ! ഹരൻ എന്നാണവരുടെ ദൈവത്തിൻ്റെ പേര്. ജന്മശിഷ്ടങ്ങളിലാത്ത സംഹാരകൻ കൂടിയാണ് ആ ശിവൻ. മൃതിഭയമറ്റ മൃത്യുഞ്ജയമാണവിടെ മന്ത്രം.ഗംഗ സ്നാനഘട്ടം മാത്രമല്ല ശ്മശാന ഘട്ടം കൂടിയാണ്. പാരമ്പര്യമറ്റ ‘ശപ്ര’കൾക്ക് എല്ലാ ശവവും ശവം തന്നെ. കൊല്ലൻ്റെ ആലയിലാണവർ ഉടുക്കിൻ്റെ ശബ്ദം പരീക്ഷിക്കുന്നത്. ശവങ്ങൾ !
Discussion about this post