ഇസ്ലാമാബാദ്: 15 കാരിയെ ദുരഭിമാനഭാരത്താൽ വെടിവച്ച് കൊന്ന് പിതാവ്. പാകിസ്താനിലാണ് സംഭവം. ടിക് ടോക് വീഡിയോകൾ നിരന്തരം നിർമ്മിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരി്‌ല# പിതാവും അമ്മാവനും ചേർന്നാണ് കൊലപാതകം നടത്തിയത്. ഹിറ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയോട് സോഷ്യൽമീഡിയയിൽ സജീവമാകരുതെന്നും വീഡിയോകൾ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടി ഇതിന് ചെവികൊടുത്തില്ല.
അമേരിക്കയിലായിരുന്ന കുടുംബം അവധിക്കായി, പാകിസ്താനിലെത്തിയപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഹിറയുടെ വസ്ത്രധാരണരീതി,ജീവിതശൈലി സുഹൃത് ബന്ധങ്ങൾ,മതപരമായ കാഴ്ചപ്പാട് എന്നിവയോടൊന്നും വീട്ടുകാർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. നിരവധി തവണ ഇതിൽ നിന്നും മാറിചിന്തിക്കാൻ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാവാതെ വന്നതോടെ പിതാവ് അൻവാറുൽ ഹഖ് ഭാര്യയുടെ സഹോദരനായ തയ്യബ് അലിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയുമായിരുന്നു.
Discussion about this post