ന്യൂഡൽഹി: കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിതം 3042 കോടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ മേഖലയിൽ 15,742 കോടി രൂപയുടെ വികസനം നടത്തി. 35 സ്‌റ്റേഷനുകൾ നവീകരിച്ചു. രണ്ട് വന്ദേഭാരത് ട്രെയിനുകൾ ഓടുന്നു. 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടി വരും. ഈ ബജറ്റിൽ നൂറ് കിലോമീറ്റർ ദൂരപരിതിയിൽ ഓടുന്ന നമോ ഭാരത് ട്രെയിനുകളും അനുവദിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. 50 പുതിയ നമോ ഭാരത് ട്രെയിനുകൾ വരും. റെയിൽവേ സുരക്ഷയ്ക്ക് 1.16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 100 അമൃത് ഭാരത് ട്രെയിനുകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം 1000 ഫൈ്‌ള ഓവറുകളും അണ്ടർ പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
Discussion about this post