ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് കാന്ത സംവിധാനം ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കാന്ത.
സ്പിരിറ്റ് മീഡിയയുടെയും വേഫെയറർ ഫിലിംസിന്റെയും ബാനറിൽ തെലുങ്ക് താരം റാണ ദഗ്ഗുബാട്ടി, ദുൽഖർ സൽമാൻ, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാണ ദഗ്ഗുബാട്ടിയെ ടാഗ് ചെയ്തതാണ് ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇത് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. നമ്മൾ ഇത് ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും താരം ചിത്രത്തോടൊപ്പം കുറിച്ചു.
റാണ ദഗ്ഗുബാട്ടിയും സമുദ്രക്കനിയും ഭാഗ്യശ്രീ ബോസുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലപാതകമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് സൂചന.
Discussion about this post