രാവിലെ എണീറ്റ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ദിനചര്യയുടെ ഭാഗമാണ്. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും കാപ്പിയുടെ ഉപയോഗം അപകട സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, എന്‍എച്ച്എസ് ജിപിയും എ ആന്‍ഡ് ഇ ഡോക്ടറുമായ ഡോ. സൂജ് ഇപ്പോള്‍ കാപ്പിപ്രിയര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിങ്ങള്‍ക്ക് ഉറക്കം, ഉത്കണ്ഠ അല്ലെങ്കില്‍ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, ‘ദയവായി നിങ്ങള്‍ കുടിക്കുന്ന കാപ്പിയുടെ അളവ് കുറയ്ക്കുക,അല്ലെങ്കില്‍ അത് പൂര്‍ണ്ണമായും നിര്‍ത്തുക.’ കാരണം എല്ലാവര്‍ക്കും കാപ്പി ഒരു പോലെ നല്ല ഫലം ചെയ്യണമെന്നില്ല. പലരിലും ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
‘മാത്രമല്ല ചിലരില്‍ രാത്രി ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പോലും രാവിലെ കഴിച്ച കാപ്പി ശരീരത്തില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്, അത് ഉറക്കത്തിന്റെ ഗുണനിലവാരം ഗണ്യമായി കുറയ്ക്കും അതും ഒരു വെല്ലുവിളിയാണെന്ന് അദ്ദേഹം പറയുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന്, മിതമായ അളവില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post