ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതകം നൽകുക എന്ന പദ്ധതി 10.33 കോടി ഉപഭോക്താക്കൾക്ക് ലഭിച്ചുകഴിഞ്ഞു എന്ന്
പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് പുരി. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാവപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ സ്ത്രീകൾക്ക് നിക്ഷേപ രഹിത എൽപിജി കണക്ഷനുകൾ നൽകുന്നതിനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ പാചക ഇന്ധനം ശുദ്ധവും സുസ്ഥിരവുമാക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അടുപ്പിലെ ചൂടിലും പുകയിലും നിന്ന് പാവപ്പെട്ട കുടുംബങ്ങളെ രക്ഷിയ്ക്കാനായാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. രാജ്യത്തെമ്പാടും അഞ്ചുകോടി കുടുംബങ്ങൾക്കാണ് സൗജന്യമായി പാചകവാതക കണക്ഷൻ നൽകാൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. 80000കോടി രൂപ ബജറ്റിൽ അതിനായി നീക്കിവയ്ക്കുകയും ചെയ്തു. 2016 മേറ്റ് ഒന്നിനു ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ തുടക്കം കുറിച്ച ഈ പദ്ധതി വളരെപ്പെട്ടെന്ന് തന്നെ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ അതിശയിപ്പിച്ച് തന്നെ മുന്നോട്ട് പോകാൻ തുടങ്ങി. പദ്ധതിപൂർത്തീകരിയ്ക്കുന്നതിലെ വേഗത കണ്ട് വീണ്ടും അഞ്ചുകോടി കുടുംബങ്ങളിൽ നിന്ന് 2020ഓടെ എട്ടുകോടി കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകാൻ ഗവണ്മെന്റ് തീരുമാനിയ്ക്കുകയും അതിനായി വീണ്ടും 4800 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. ഈ പദ്ധതിയാണ് ഇന്ന് മാനം മുട്ടി നിൽക്കുന്നത്.
കൂടുതൽ പാവപ്പെട്ട കുടുംബങ്ങളെ ഉൾപ്പെടുത്തുന്നതിനായി, 2021 ഓഗസ്റ്റിൽ ഉജ്ജ്വല 2.0 ആരംഭിച്ചു. 1 കോടി അധിക പിഎംയുവൈ കണക്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. , 2022 ജനുവരിയിൽ ഇത് കൈവരിക്കാനായി. തുടർന്ന്, ഉജ്ജ്വല 2.0 പ്രകാരം 60 ലക്ഷം എൽപിജി കണക്ഷനുകൾ കൂടി നൽകാൻ സർക്കാർ തീരുമാനിച്ചു. 2022 ഡിസംബറിൽ 1.60 കോടി ഉജ്ജ്വല 2.0 കണക്ഷനുകൾ എന്ന ലക്ഷ്യം കൈവരിക്കാനായി എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ സൗജന്യ ഗ്യാസ് പദ്ധതിയുടെ കീഴിൽ 75 ലക്ഷം കണക്ഷനുകൾ കൂടി അനുവദിക്കുന്നതിന് സർക്കാർ അംഗീകാരം നൽകി. ഇത് 2024 ജൂലൈയിൽ ഇതിനകം നേടിയിട്ടുണ്ട്.
Discussion about this post