കേരള സമൂഹത്തെ ലജ്ജയിലാഴ്ത്തുന്ന പരാമർശം ആയിരുന്നു വയനാട്ടിലെ സിപിഎം നേതാവ് എ.എൻ പ്രഭാകരൻ നടത്തിയത്. വനവാസി വിഭാഗത്തിൽപ്പെട്ട വനിതയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതിലെ അമർഷവും അനിഷ്ടവും അദ്ദേഹം തുറന്നുപറഞ്ഞു. വനവാസികൾക്കും ദളിതർക്കുമൊപ്പം നിലകൊള്ളുന്ന പാർട്ടിയാണ് തങ്ങളുടേതെന്ന സിപിഎമ്മിന്റെ പൊയ്മുഖം വലിച്ച് കീറുന്നത് കൂടിയായിരുന്നു ജില്ലാ കമ്മിറ്റി അംഗം കൂടിയായ പ്രഭാകരന്റെ ജാതീയ പരാമർശം. വനവാസികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന സിപിഎം നേതാവിന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സി.കെ ജാനു.
വനവാസികളെ സിപിഎം മനുഷ്യരായി പോലും കണക്കാക്കിയിട്ടില്ലെന്നാണ് സി.കെ ജാനു പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ കാണാൻ സാധിക്കും. വനവാസികളെ അധികാര സ്ഥാനത്ത് ഇരുത്തുന്നതിന് സിപിഎമ്മിന് വലിയ എതിർപ്പാണ്. എന്നാൽ ഇവരുടെ വോട്ട് സിപിഎമ്മിന് വേണുംതാനും. വോട്ട് ബാങ്ക് ആയി മാത്രമാണ് വനവാസികളെ സിപിഎം കാണുന്നത് എന്നും സി.കെ ജാനു വ്യക്തമാക്കുന്നു.
സിപിഎമ്മാണ് കേരളത്തിലെ വനവാസികളെ വംശഹത്യയിലേക്ക് നയിക്കുന്നത്. ഇത്തരം ഇടപെടൽ അവരുടെ ഭാഗത്ത് നിന്നും ശക്തമായി വന്നിട്ടുണ്ട്. ഇല്ലാകാലത്തും ഇത് അങ്ങനെയാണ്. ഈ നൂറ്റാണ്ടിവും വോട്ടിനും ജാത വിളിക്കാനും മാത്രമുള്ളവരായി വനവാസികളെ ഇവർ കാണുന്നു.
വനവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഘോരഘോരം പ്രസംഗിക്കാറുണ്ട്. ഞങ്ങളാണ് തൊഴിലാളികളുടെ പാർട്ടി, ഞങ്ങളാണ് വനവാസികളുടെ സംരക്ഷകർ എന്ന് പറഞ്ഞുകൊണ്ട് നടക്കുകയും പരസ്യമായി വഞ്ചിക്കുകയും അവർക്കെതിരെ നിലപാട് എടുക്കുകയും ചെയ്യുന്നത് സിപിഎം ആണെന്നും ജാനു വ്യക്തമാക്കുന്നു.
പാർട്ടിയ്ക്കുള്ളിൽ പോലും സിപിഎം വനവാസികൾക്ക് പദവി നൽകാറില്ല. മന്ത്രി ഒ ആർ കേളുവിനെ സംവരണ സീറ്റ് ആയതുകൊണ്ട് മാത്രം മത്സരിപ്പിച്ചതാണെന്നും ജാനു കൂട്ടിച്ചേർക്കുന്നുണ്ട്.
പനമരം പഞ്ചായത്തിൽ ലീഗ് വനിതാ നേതാവ് ആയ ഹസീനയെ പുറത്താക്കിക്കൊണ്ട് ആയിരുന്നു വനവാസി വിഭാഗത്തിൽപ്പെട്ട ലക്ഷ്മി ആലക്കമറ്റത്തിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്. ഇത് ചരിത്രപരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആയിരുന്നു പ്രഭാകരന്റെ പരാമർശം. കോൺഗ്രസുകാർ സമർത്ഥമായി ലീഗുകാരിയായ ഹസീനയെ പുറത്താക്കി വനവാസി പെണ്ണിനെ പ്രസിഡന്റാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുകെട്ടി നിന്ന് മറുപടി പറയേണ്ടിവരും എന്നും പ്രഭാകരൻ പറഞ്ഞിരുന്നു.
Discussion about this post