ആലപ്പുഴ: പുന്നപ്രയിൽ കഴിഞ്ഞ ദിവസം ഷോക്കടിച്ച് മരിച്ച ദിനോശിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തൽ. പുന്നപ്രവയലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ദിനേശിനെ സുഹൃത്തിന്റെ മകൻ കിരൺ ആണ് കൊലപ്പെടുത്തിയത്. അമ്മയുമായുള്ള ബന്ധമാണ് കൊപാതകത്തിന് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ദിനേശിനെ കൊലപ്പെടുത്തിയത്. കിരണിനൊപ്പം അച്ഛൻ കുഞ്ഞുമോനും കൃത്യത്തിൽ പങ്കുണ്ടെന്നാണ് വിവരം.
കിരണിന്റെ അയൽവാസി കൂടെയാണ് കൊല്ലപ്പെട്ട ദിനേശൻ. മാതാവിന് ആൺസുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് ദിവസം മുൻപാണ് ദിനേശൻ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേൽപ്പിക്കാൻ കെണിയൊരുക്കിയത്. കിരൺ ഇലക്ട്രിക് ജോലികൾ ചെയ്യുന്ന ആളാണ്. വെള്ളിയാഴ്ച കിരണിന്റെ വീട്ടിലേക്ക് അമ്മയെ കാണാൻ എത്തിയപ്പോൾ കെണി വെച്ച് ഷോക്കടിപ്പിച്ച് കൊല്ലാനായിരുന്നു കിരണിന്റെ പദ്ധതി. വയറുകൾ ഉപയോ?ഗിച്ച് കിരൺ ഇലക്ട്രിക് വയറുകൾ ഉപയോഗിച്ച് കെണി ഒരുക്കുകയും അതിൽ ദിനേശൻ പെടുകയുമായിരുന്നു. ആദ്യം ഷോക്കടിപ്പിച്ച് അവിടെ വീണ ദിനേശനെ, വീണ്ടും ഷോക്കടിപ്പിച്ചാണ് കിരൺ കൊലപ്പെടുത്തിയത്. തുടർന്ന് ദിനേശിന്റെ മൃതദേഹം കിരൺ പിതാവിന്റെ സഹായത്തോടെ അടുത്തുള്ള വയലിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ദിനേശിന്റെ മരണം കിരണിന്റെ പിതാവും മാതാവും അറിഞ്ഞിരുന്നെങ്കിലും ഇവർ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് കിരൺ. മരണവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് കിരണിന്റെ പിതാവിനെയും മാതാവിനെയും പോലീസ് പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം വയലിൽ കിടക്കുന്ന ദിനേശിനെ കണ്ട നാട്ടുകാർ ആദ്യം ഇയാൾ മദ്യപിച്ച് കിടക്കുന്നതായായാണ് കരുതിയത്. അതിനാൽ ഗൗരവത്തിലെടുത്തിരുന്നില്ല. തുടർന്നും അവിടെ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ദിനേശിന്റെ മൃതദേഹം കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി കിരണും മൊഴി നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിലും ശവസംസ്‌കാര ചടങ്ങുകളിലും മുൻനിരയിൽ കിരൺ ഉണ്ടായിരുന്നു.മരണപ്പെട്ടയാൾ പാവമായിരുന്നു എന്ന് നാട്ടുകാരോട് പ്രതി കിരൺ പറഞ്ഞിരുന്നു. ആദ്യം തന്നെ ഒറ്റപ്പെട്ട മേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു പോലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ വൈകീട്ടോടെ പുറത്തുവന്നപ്പോഴാണ് ഇതൊരു കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് എത്തിയത്.
Discussion about this post