മനുഷ്യൻ കുടുംബമായി താമസിക്കാൻ ആരംഭിച്ചപ്പോഴേ ഉണ്ടായ ഒന്നാണ് ഒളിച്ചോട്ടം. വീട്ടുകാർ തങ്ങളുടെ പ്രണയ ബന്ധത്തിന് സമ്മതിക്കാതെ വരുമ്പോൾ സ്‌നേഹിച്ച രണ്ട് പേർ എല്ലാം ഉപേക്ഷിച്ച് പുതുജീവിതത്തിലേക്ക് കടക്കുന്നതാണ് ഒളിച്ചോട്ടമെന്ന് കാല്പനികമായി പറയാം. സോഷ്യൽമീഡിയ പ്രചാരത്തിലായതോടെ പലതരം ഒളിച്ചോട്ടങ്ങൾ നമ്മൾ അറിഞ്ഞു. പലപ്പോഴും ഒളിച്ചോട്ട കഥകൾ ബ്ലോഗായും വീഡിയോ ആയും ലൈവ് ആയും ഇവർ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടിയ പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വ്യാപക ചർച്ചകൾക്ക് കാരണമായിരുന്നു.
2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിരുന്നു. അന്വേഷിച്ച് വരരുതെന്നും ഞങ്ങൾ എവിടെയേലും പോയി ജീവിക്കുമെന്നും ആരും ശല്യപ്പെടുത്താൻ വരരുതെന്നും യുവാവ് പറഞ്ഞിരുന്നു. ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം, അതിനുള്ള തെളിവുകളും ഭാര്യയുടെ കയ്യിലുണ്ട്. ഇപ്പോൾ ചെയ്യുന്ന ലൈവും ഒരു തെളിവാണ് എന്നായിരുന്നു യുവാവ് പറഞ്ഞത്. മാത്രമല്ല എല്ലാകാര്യങ്ങളും ശരിയാക്കിയിട്ട് ഞാൻ വരും തിരിച്ചുവരും, രണ്ടുമൂന്നാൾക്കാരെ കൊണ്ടുപോകാനുണ്ട് എന്നും യുവാവ് പറഞ്ഞിരുന്നു.
വർഷങ്ങളായി പ്രണയത്തിലാണ് ഏട്ടനില്ലാതെ ജീവിക്കാൻ പറ്റില്ലെന്നും ഈ വീഡിയോ എടുക്കാൻ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണെന്നും ഞങ്ങൾക്ക് പിരിയാൻ പറ്റില്ലെന്നും പെൺകുട്ടിയും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.ഞങ്ങളെ ആരും അന്വേഷിച്ചു വരരുത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് എല്ലാത്തിനും സമ്മതിച്ചത്. ഞങ്ങൾ ആത്മാർഥമായി സ്‌നേഹിക്കുന്നു, പിരിയാൻ പറ്റില്ല. എവിടെയെങ്കിലും പോയി ജീവിക്കട്ടെ എന്നാണ് യുവാവിനെ ചേർത്തുപിടിച്ച് പെൺകുട്ടി പറഞ്ഞത്
വീഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിൽ സംഭവത്തിൽ വീണ്ടും വമ്പൻ ട്വിസ്റ്റ് ഉണ്ടായതായാണ് വിവരങ്ങൾ. പെൺകുട്ടിയെ യുവാവ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ‘കാശൊക്കെ തീർന്നു. മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നത് മുൻപ് തന്നെ അവൻ പോയി’ എന്ന ഒരു ശബ്ദസന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുവായൂരായിരുന്നു ഇവിടുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അച്ഛനും അമ്മയും പെൺകുട്ടിയെ വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലീമായി മതപരിവർത്തനം ചെയ്യും എന്നൊക്കെയാണ് പെൺകുട്ടി പറയുന്നത് എന്നാണ് ശബ്ദസന്ദേശത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
Discussion about this post