കുടുംബസമേതമോ കൂട്ടുകാരുമൊത്തോ കുറഞ്ഞ ചെലവിൽ കുറച്ചുദിവസം യാത്ര പോയി അടിപൊളിയാക്കാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഒപ്പം നിങ്ങൾ ഒരു ആനവണ്ടി പ്രേമി കൂടിയാണെങ്കിൽ സംഗതി പൊളിച്ചു. കെഎസ്ആർടിസി നിങ്ങൾക്കായി ഗംഭീര ടൂർ പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രധാനപ്പെട്ട കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നെല്ലാം സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജുകൾ ലഭ്യമാണ്. പല പാക്കേജുകളിലും സീറ്റ് കിട്ടാത്ത പരാതികളാണ് യാത്രക്കാർക്കുള്ളത്. ചെലവ് കുറവാണെന്നതാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം തിരഞ്ഞെടുക്കാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.
ഗവി പാക്കേജ്, ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ (തിരുവനന്തപുരം), വയനാട് ജംഗിൾ സഫാരി, മലക്കപ്പാറ പാക്കേജുകൾ, നെല്ലിയാമ്പതി പാക്കേജുകൾ, വയനാട് പാക്കേജുകൾ, ജംഗിൾ സഫാരി പാക്കേജുകൾ, മൺറോതുരുത്ത് പാക്കേജുകൾ, മൂന്നാർ പാക്കേജുകൾ, വാഗമൺ പാക്കേജുകൾ, സാഗരറാണി പാക്കേജുകൾ, ആലപ്പുഴ പാക്കേജുകൾ, നെഫർടിറ്റി പാക്കേജുകൾ, ഇഞ്ചത്തൊട്ടി പാക്കേജുകൾ, കണ്ണൂർ പാക്കേജുകൾ, കാപ്പുകാട് പാക്കേജുകൾ, കോവളം പാക്കേജുകൾ, കുമരകം പാക്കേജുകൾ, പൊന്മുടി പാക്കേജുകൾ, റോസ് മല പാക്കേജുകൾ, തെന്മല പാക്കേജുകൾ.വയനാട് ജംഗിൾ സഫാരിയാണ് മുഖ്യം. കോതമംഗലം – ജംഗിൾ സഫാരി, ചാലക്കുടി – ജംഗിൾ സഫാരി, എറണാകുളം – ജംഗിൾ സഫാരി, ഇരിഞ്ഞാലക്കുട – ജംഗിൾ സഫാരി, പാലാ – ജംഗിൾ സഫാരി, കൂത്താട്ടുകുളം – മാമലക്കണ്ടം – മൂന്നാർ – ജംഗിൾ സഫാരി, തൊടുപുഴ – ജംഗിൾ സഫാരി, കോട്ടയം – മാമലക്കണ്ടം – ജംഗിൾ സഫാരി തുടങ്ങിയ പാക്കേജുകളും ലഭ്യമാണ്.
കെഎസ്ആർടിസി നടത്തുന്ന രണ്ട് ബജറ്റ് പാക്കേജുകളിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെഎസ്‌ഐഎൻസി) കീഴിലുള്ള ആഡംബര കപ്പലുകളിലെ ഉല്ലാസ യാത്രയും ഉൾപ്പെടുന്നു. കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുന്ന നെഫർടിറ്റി, സാഗരറാണി എന്നീ കപ്പലുകളുമായി ബന്ധപ്പെടുത്തി വിവിധ ഡിപ്പോകളിൽ നിന്നും ടൂർ പാക്കേജുകൾ ലഭ്യമാണ്.ചാലക്കുടി, തൃശൂർ, പാലക്കാട്, നിലമ്പൂർ, പൊൻകുന്നം, താമരശ്ശേരി, മലപ്പുറം, മാവേലിക്കര, പെരിന്തൽമണ്ണ, കൽപ്പറ്റ, കായംകുളം, തിരുവല്ല, വൈക്കം എന്നീ ഡിപ്പോകളിൽ നിന്നും സാഗരറാണി പാക്കേജുകളുണ്ട്. അതുപോലെ കണ്ണൂർ, കോട്ടയം, തിരുവല്ല, പാലാ, കോതമംഗലം, കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി, താമരശ്ശേരി, പെരിന്തൽമണ്ണ, നിലമ്പൂർ, പയ്യന്നൂർ, കൊട്ടാരക്കര, മാവേലിക്കര, കാട്ടാക്കട, തിരുവനന്തപുരം സിറ്റി, അടൂർ, ഇരിഞ്ഞാലക്കുട, പത്തനംതിട്ട, പൊന്നാനി, മലപ്പുറം, പാലക്കാട്, നെയ്യാറ്റിൻകര, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്നും നെഫർടിറ്റി പാക്കേജുകൾ ഉണ്ട്.
വിനോദത്തിനും തീർഥാടനത്തിനും മാത്രമല്ല ഇപ്പോൾ കുട്ടികളുടെ വിജ്ഞാനത്തിനും പ്രാധാന്യം നൽകി പുതിയ ടൂർ പാക്കേജ് കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിൽ കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് സാങ്കേതിക വ്യവസായ സ്ഥാപനങ്ങളിലേക്ക് യാത്ര നടത്താം. വിനോദം മാത്രമല്ല വിജ്ഞാനവും നൽകുന്ന ‘ട്രാവൽ ടു ടെക്നോളജി’ യാത്രകളാണ് സംഘടിപ്പിക്കുന്നത്. വ്യാവസായിക, സാങ്കേതിക മേഖലകളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിയുന്ന ഇടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്‌ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ ആൻഡ് ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളിലേക്ക് വിവിധ യൂണിറ്റുകളിൽനിന്നുള്ള യാത്ര 130 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയ്ക്കകത്തെ യാത്രകൾക്ക് വിദ്യാർഥികൾക്ക് 500 രൂപയിൽ താഴെ മാത്രമാണ് ചെലവ്. ജില്ലയിലെ എഴ് ഡിപ്പോകളിൽനിന്നാണ് സ്‌കൂളുകൾക്കായുള്ള പദ്ധതി.
Discussion about this post