എറണാകുളം: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് നമ്മുടെ ഇന്ത്യയിലേത്. റെയിൽവേ ശൃംഖലയുടെ വലിപ്പത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ് ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ആളുകൾ ആണ് ഒരു ദിവസം ട്രെയിനിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ വരുമാനവും ട്രെയിൻ ഗതാഗതത്തിലൂടെ രാജ്യത്തിന് ലഭിക്കുന്നു.
മറ്റ് ഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യാൻ പണം കുറവാണ്. ഇതാണ് ട്രെനിയിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. ദൂരേയ്ക്കാണെങ്കിലും അടുത്തേയ്ക്ക് ആണെങ്കിലും ആളുകൾ ഏറ്റവും കൂടുതലായി ട്രെയിനുകളെ ആണ് ആശ്രയിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ദീർഘദൂര ട്രെയിനുകളും ചെറിയ ദൂരത്തേയ്ക്ക് മാത്രം സഞ്ചരിക്കുന്ന ട്രെയിനുകളും ഉണ്ട്. ഇതിൽ ഏറ്റവും ചെറിയ ദൂരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടി നമ്മുടെ കേരളത്തിലാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
കൊച്ചിൻ ഹാർബർ ടെർമിനസിൽ നിന്നും എറണാകുളം ജംഗ്ഷനിലേക്ക് പോകുന്ന ദെമു ട്രെയിൻ ആണ് രാജ്യത്തെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ്. കേവലം ഒൻപത് കിലോമീറ്റർ ദൂരം മാത്രമാണ് ഈ ട്രെയിൻ സഞ്ചരിക്കാറുള്ളത്. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഈ ട്രെയിൻ സർവ്വീസ് നടത്താറുണ്ട്. ഈ പ്രദേശത്തെ താമസക്കാർക്ക് ഏറെ ഗുണ കരമായ സർവ്വീസ് ആണ് ഇത്. ഈ സർവ്വീസിന് പുറമേ ബർകാക്ക്‌ന- സിന്ധ്‌വാർ പാസഞ്ചർ, ഗാർഹി ഹർസാരു- ഫറൂഖ്‌നഗർ ദെമു, ജാലിദ്- ബൈദ്യനാഥ്ധാം മെമു എന്നിവയും രാജ്യത്തെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് ആണ്.
40 മിനിറ്റ് നേരം കൊണ്ടാണ് ഈ ട്രെയിൻ 9 കിലോമീറ്റർ പിന്നിടുക. മൂന്ന് കോച്ചുകൾ ആണ് ഈ തീവണ്ടിയ്ക്ക് ഉള്ളത്. മൂന്ന് കോച്ചുകളിലായി 300 പേർക്ക് ഇരിക്കാം. എന്നാൽ ഈ ട്രെയിനിൽ വലിയ തിരക്ക് അനുഭവപ്പെടാറില്ല. 100 ൽ താഴെ ആളുകൾ മാത്രമേ ഈ ട്രെയിനിൽ സഞ്ചരിക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഈ ട്രെയിൻ സർവ്വീസ് നിർത്താൻ നിരവധി തവണ റെയിൽവേ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അധികം വൈകാതെ ഈ ട്രെയിൻ നിർത്താൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം വിദേശികൾക്കിടയിൽ പ്രശസ്തമാണ് ഈ ട്രെയിൻ സർവ്വീസ്. കാരണം ഇത് സഞ്ചരിക്കുന്ന പാതയാണ്. പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഈ ട്രെയിനിന്റെ സഞ്ചാരം. അതുകൊണ്ട് തന്നെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം.
Discussion about this post