പാലക്കാട്: തൃത്താലയിൽ മസ്ജിദ് സംഘടിപ്പിച്ച ഘോഷയാത്രയിൽ ഹമാസ് ഭീകരനേതാക്കളുടെ ചിത്രം പ്രദർശിപ്പിച്ചു. മസ്ജിദ് ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയിലാണ് അഹമ്മദ് അൽ ഗന്ദൗർ ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. സംഭവത്തിൽ വ്യാപക വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്.
മസ്ദിന്റെ തെക്കേഭാഗം വിഭാഗമാണ് ഘോഷയാത്രയിൽ ഭീകരനേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഘോഷ യാത്രയ്ക്കിടെ ഇവരുടെ ചിത്രങ്ങൾ തെക്കേഭാഗത്തിലെ അംഗങ്ങൾ ആനപ്പുറത്ത് ഉയർത്തിക്കാട്ടുകയായിരുന്നു. ഇസ്രായേൽ വധിച്ച യഹിയ സിൻവാർ, ഇസ്മായിൽ ഹനിയ എന്നിവരുടെയുൾപ്പെടെ ചിത്രങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തറവാടികൾ തെക്കേഭാഗം, മിന്നൽപ്പടം തെക്കേഭാഗം എന്നിങ്ങനെ ആയിരുന്നു ചിത്രങ്ങൾ എഴുതിയിരുന്നത്. കുട്ടികളുടെ കൈവശം ഈ ചിത്രങ്ങളും ഇതിനോട് അനുബന്ധിച്ചുള്ള ചെറിയ പോസ്റ്ററുകളും ഒരു വിഭാഗം നൽകിയിരുന്നു. ഇവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി കുട്ടികൾ ആർത്തുവിളിച്ചു. സംഭവം കണ്ടതോടെ ആളുകൾ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു. പ്രദേശവാസികളിൽ ചിലർ ഭീകര നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സംഘാടകരോട് ചോദിച്ചു. എന്നാൽ കൃത്യമായ മറുപടി നൽകാതെ ഇവർ ഒഴിഞ്ഞു മാറുക ആയിരുന്നു. പോസ്റ്ററുകളും ചിത്രങ്ങളും കയ്യിലേന്തിയുള്ള കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
പ്രാദേശിക ഉത്സവത്തിൽ കോൺഗ്രസ് നേതാവ വി.ടി ബൽറാം, മന്ത്രി എംബി രാജേഷ് എന്നിവർ ഉണ്ടായിരുന്നു. ഇത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഭീകരനേതാക്കളുടെ ചിത്രം ഉണ്ടായിട്ടും ഇത് ചോദ്യം ചെയ്യാതെ പരിപാടിയിൽ പങ്കാളികൾ ആയത് പല അഭ്യൂഹങ്ങൾക്കും കാരണവും ആയിട്ടുണ്ട്. അതേസമയം ഇതിനോട് സംഘാടകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്.
ഇസ്രായേൽ- ഹമാസ് പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഹമാസിനെ പിന്തുണച്ചുകൊണ്ട് നിരവധി പരിപാടികൾ ആണ് കേരളത്തിൽ അരങ്ങേറിയത്. ഇത് ചെറുതും വലുതുമായ വിവാദങ്ങൾക്ക് കാരണം ആയിരുന്നു. കേരള സർവ്വകലാശാലയുടെ യുവജനോത്സവത്തിന് ഇൻതിഫാദ എന്ന പേര് നൽകിയതുൾപ്പെടെ കേരളം വലിയ ചർച്ചയാക്കി. ഇതിന്റെ തുടർച്ചയാണ് തൃത്താലയിലെ മസ്ജിദിൽ സംഭവിച്ചത്.
Discussion about this post